വിദ്യാര്‍ഥികളുടെ സുരക്ഷ; കർശന നടപടികളുമായി അബൂദബി പൊലീസ്

റോഡ്​ സുരക്ഷ നിലനിർത്തുന്നതിനുള്ള അബൂദബി പൊലീസി​​ന്റെ നടപടികളിൽ സ്​കൂൾ പരിസരങ്ങൾക്ക്​ മുന്തിയ പരിഗണന നൽകുന്നുണ്ട്

Update: 2018-09-15 02:45 GMT
വിദ്യാര്‍ഥികളുടെ സുരക്ഷ; കർശന നടപടികളുമായി അബൂദബി പൊലീസ്
AddThis Website Tools
Advertising

വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്
കർശന നടപടികളുമായി അബൂദബി പൊലിസ്. സ്കൂള്‍ പരിസരത്ത് ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന്
പൊലിസ് മുന്നറിയിപ്പ് നൽകി.

Full View

പരമാവധി ഡ്രൈവിങ് അച്ചടക്കം പാലിക്കുന്നതിനും തെറ്റാല ഡ്രൈവിങ്
ശീലങ്ങൾ മാറ്റുന്നതിനും വേണ്ടിയാണ് ഗതാഗത നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് അബൂദബി ഗതാതത നിയന്ത്രണ വകുപ്പ്
മേധാവി അറിയിച്ചു. റോഡ് സുരക്ഷ നിലനിർത്തുന്നതിനുള്ള അബൂദബി പൊലീസിന്റെ നടപടികളിൽ സ്കൂൾ പരിസരങ്ങൾക്ക്
മുന്തിയ പരിഗണന നൽകുന്നുണ്ട്.

ചെറു നിയമ ലംഘനമാണ് നടത്തുന്നതെങ്കിൽ ആദ്യ പടിയായി മഞ്ഞ കാർഡ് നൽകും. അത് ഒരു മുന്നറിയിപ്പായി ഡ്രൈവർമാർ കണക്കിലെടുക്കണം. തുടർന്നും നിയമം ലംഘിക്കുന്നവർക്ക് പിഴക്ക്
പുറമെ ബ്ലാക്ക് പോയൻറും ചുമത്തും. ഇത്തരം ഗതാഗത നിയമ ലംഘനങ്ങളിൽനിന്ന് ഡ്രൈവർമാർ ഒഴിഞ്ഞുനിൽക്കണമെന്ന്
അധികൃതർ ആവശ്യപ്പെട്ടു.

സ്കൂൾ പരിസരങ്ങളിൽ ‘ലെറ്റ് അസ് ക്രോസ്’ എന്ന പ്രമേയത്തിൽ വ്യാപക ബോധവത്കരണമാണ് അബൂദബി പൊലീസ് സംഘടിപ്പിച്ചു വരുന്നത്.

Tags:    

Similar News