ദുബൈയിൽ മരിച്ച കോഴിക്കോട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

സെക്യൂരിറ്റി ജീവനക്കാരനായ ഇദ്ദേഹം ഈമാസം 19 ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

Update: 2020-05-22 10:25 GMT
Advertising

ദുബൈയിൽ കഴിഞ്ഞദിവസം മരിച്ച കോഴിക്കോട് സ്വദേശിക്ക് കോവിഡ് സ്ഥീരികരിച്ചു. പാവങ്ങാട് ഷെറിൻ കോട്ടേജിൽ അനസ് പത്തുകാലനാണ് (60) മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്. സെക്യൂരിറ്റി ജീവനക്കാരനായ ഇദ്ദേഹം ഈമാസം 19 ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കോവിഡ് ലക്ഷണങ്ങൾ ഇല്ലായിരുന്നു. വർഷങ്ങളായി സെക്യൂരിറ്റി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അനസ് പ്രമുഖ ഷോപ്പിങ് മാളിലെ സുരക്ഷാ ചുമതലയിലായിരുന്നു. മാൾ അടച്ചതിനാൽ ജബൽഅലിയിലെ ലേബർക്യാമ്പിൽ കഴിയവെയാണ് മരണം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സഹപ്രവർത്തകരെ ഐസോലേഷനിലക്ക് മാറ്റിയതായി സ്ഥാപനം അറിയിച്ചു. ഖബറടക്കം പിന്നീട് നടക്കും. ഭാര്യ:മൈമൂന, മക്കൾ: ഷെറിൻ, സലാഹ്, സുഹൈൽ. മരുമകൻ: മുഹമ്മദ് സുധീർ

Tags:    

Similar News