മണ്ണാർക്കാട് സ്വദേശി യു എ ഇ യിൽ കോവിഡ് ബാധിച്ച് മരിച്ചു
26 വയസുകാരനാണ് മരിച്ചത്
Update: 2020-05-23 03:11 GMT
മലയാളി യുവാവ് യു എ ഇയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഉമ്മുൽഖുവൈനിലെ ഷോപ്പിങ് മാൾ ജീവനക്കാരനായിരുന്ന മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി ജമീഷ് അബ്ദുൽ ഹമീദ് (26) ആണ് മരിച്ചത്. യു എ ഇയിൽ കോവിഡ് ബാധിച്ച ഏറ്റവും പ്രായംകുറഞ്ഞ പ്രവാസിയായിരിക്കും ജമീഷ്. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഷാർജ കുവൈത്ത് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. മണ്ണാർക്കാട് നെല്ലിപ്പുഴ തിട്ടുമ്മൽ ചെറുവനങ്ങാട് വീട്ടില്‍ പരേതനായ ഇബ്രാഹിമിെൻറ മകനാണ്.