അഫി അഹമ്മദിന്റെ പിതാവ് ദുബൈയിൽ അന്തരിച്ചു

മൃതദേഹം ദുബൈയിൽ ഖബറടക്കി

Update: 2020-12-13 15:08 GMT
Advertising

സാമൂഹിക പ്രവർത്തകനും ദുബൈയിലെ സ്മാർട് ട്രാവൽസ് ഉടമയുമായ അഫി അഹമ്മദിന്റെ പിതാവ് കണ്ണൂർ പയ്യന്നൂർ തായിനേരി പടന്ന ഹൗസിൽ യു.പി.സി.അഹമദ് ഹാജി (82) ദുബൈയിൽ അന്തരിച്ചു. ശ്വാസകോശ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ 10ന് ദുബായ് കുവൈത്ത് ആശുപത്രിയിലായിരുന്നു മരണം. ഒക്ടോബറിൽ മകൻ അഫി അഹമ്മദിനെ സന്ദർശിക്കാൻ വന്നതായിരുന്നു. നവംബർ 30നാണ് അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: ബീഫാത്തിമ മുക്രി. അഫി അഹമ്മദിനെ കൂടാതെ, റഫി അഹമ്മദ്, ഷഫി അഹമ്മദ്, റാഷിഫ, ഷാഹിന എന്നീ മക്കളുമുണ്ട്. മൃതദേഹം ദുബൈ മുഹൈസിന ഖബ്ർസ്ഥാനിൽ ഖബറടക്കി.

Tags:    

Similar News