കോവിഡ്: മൂന്നു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ക്ക് അറസ്റ്റ് വേണ്ടെന്ന് രാജസ്ഥാന്‍ പൊലീസ്

മെയ് 17ന് ഒരു പ്രതിയുടെ മൂന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് പങ്കജ് ഭണ്ഡാരിയാണ് കോവിഡ് സാഹചര്യത്തില്‍ അറസ്റ്റ് വേണ്ടെന്ന് ഉത്തരവിറക്കിയത്.

Update: 2021-05-20 04:21 GMT
Advertising

മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതും ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ നടത്താവുന്നതുമായ കേസുകളില്‍ അറസ്റ്റ് വേണ്ടെന്ന് രാജസ്ഥാന്‍ പൊലീസിന് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം. കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് പുതിയ തീരുമാനം. ജൂലൈ 17 വരെ ഇത്തരം കേസുകളില്‍ അറസ്റ്റ് വേണ്ടെന്നാണ് ക്രൈം എഡിജി രവിപ്രകാശ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

മെയ് 17ന് ഒരു പ്രതിയുടെ മൂന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് പങ്കജ് ഭണ്ഡാരിയാണ് കോവിഡ് സാഹചര്യത്തില്‍ അറസ്റ്റ് വേണ്ടെന്ന് ഉത്തരവിറക്കിയത്. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിനായി ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊലീസിന്റെ ജോലിഭാരം കുറക്കാന്‍ ഇത്തരം കേസുകളില്‍ അറസ്റ്റ് ഒഴിവാക്കിക്കൂടെ എന്ന് കോടതി അഡീഷണല്‍ അഡ്വക്കറ്റ് ജനറലിനോട് ആരായുകയായിരുന്നു. എഎജി കോടതി തീരുമാനത്തെ പിന്തുണച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് വേണ്ടെന്ന് കോടതി ഉത്തരവിട്ടത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News