നിക്കോസ് കരെളിസിന് ഡബിൾ; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി മുംബൈ സിറ്റി, 3-2
ജയത്തോടെ മുംബൈ പോയന്റ് ടേബിളിൽ അഞ്ചാംസ്ഥാനത്തേക്കുയർന്നു
കൊൽക്കത്ത: സ്വന്തം തട്ടകമായ സാൾട്ട്‌ലേക്ക് സ്‌റ്റേഡിയത്തിൽ ഈസ്റ്റ്ബംഗാളിന് തോൽവി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മുംബൈ സിറ്റി എഫ്.സിയാണ് വീഴ്ത്തിയത്. മുംബൈക്കായി നിക്കോസ് കരെളിസ്(43,87) ഇരട്ടഗോൾ സ്വന്തമാക്കി. ലാലിയാൻസുവാലെ ചാങ്‌തേ(39)യാണ് മറ്റൊരു ഗോൾ സ്‌കോറർ. ഈസ്റ്റ് ബംഗാളിനായി ഡേവിഡ് ലാൽലൻസാംഗ(83) ലക്ഷ്യം കണ്ടപ്പോൾ ഈസ്റ്റ്ബംഗാൾ താരം സാഹിൽ പൻവാറിന്റെ സെൽഫ് ഗോളും(66) അനുകൂലമായി.
FT: EBFC 2⃣-3⃣ MCFC
— Mumbai City FC (@MumbaiCityFC) January 6, 2025
A 𝗕𝗜𝗚 𝗪 in Kolkata 🤩🩵#EBFCMCFC #ISL #AamchiCity 🔵 pic.twitter.com/cro6OpiJTx
ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയ മത്സരത്തിൽ ഫിനിഷിങിലെ പോരായ്മയാണ് ബംഗാളിന് തിരിച്ചടിയായത്. ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിട്ടുനിന്ന സന്ദർശകർക്കെതിരെ രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവാണ് ഈസ്റ്റ് ബംഗാൾ നടത്തിയത്. ഒടുവിൽ മത്സരം സമനിലയിലേക്കെന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ ഗ്രീക്ക് താരം കരെളിസ് വിജയഗോൾ നേടിയത്. ജയത്തോടെ മുംബൈ 14 കളിയിൽ ആറു ജയമടക്കം 23 പോയന്റുമായി അഞ്ചാംസ്ഥാനത്തെത്തി. 14 മാച്ചിൽ നാല് ജയം മാത്രമുള്ള ഈസ്റ്റ് ബംഗാൾ നിലവിൽ 11ാം സ്ഥാനത്താണ്.