ലോകം പാരീസിലേക്ക്; ഒളിമ്പിക്സിന് നാളെ തുടക്കം

206 ഒളിമ്പിക് കമ്മിറ്റികൾക്ക് കീഴിലായി 10,500 അത്ലറ്റുകളാണ് മത്സരിക്കാനിറങ്ങുന്നത്

Update: 2024-07-25 01:41 GMT
Editor : Jaisy Thomas | By : Web Desk
Advertising

പാരിസ്: മുപ്പത്തിമൂന്നാം ഒളിമ്പിക്സിന് നാളെ പാരീസിൽ ഔദ്യോഗിക തുടക്കമാവും. ചരിത്രത്തിലാദ്യമായി പ്രധാനവേദിക്ക് പുറത്താണ് ഇത്തവണ ഉദ്ഘാടന ചടങ്ങുകൾ നടക്കുക. 206 ഒളിമ്പിക് കമ്മിറ്റികൾക്ക് കീഴിലായി 10,500 അത്ലറ്റുകളാണ് മത്സരിക്കാനിറങ്ങുന്നത്.

നൂറുവർഷത്തിന് ശേഷമെത്തുന്ന കായികമാമാങ്കത്തെ അത്ഭുതകാഴ്ചകളൊരുക്കി ഞെട്ടിക്കാനൊരുങ്ങുകയാണ് പാരീസ് നഗരം. പാരീസിലിറങ്ങിയ താരങ്ങൾക്കെല്ലാം ഓളംതട്ടിയൊഴുകുന്ന സെയ്ൻ നദിയിലും തീരത്തുമായാണ് നാളെ ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ഓസ്റ്റർലിറ്റസ് പാലത്തിന് സമീപത്ത് നിന്ന് പ്രാദേശികസമയം വൈകിട്ട് 7.30ന് നൂറിലധികം ബോട്ടുകളിലായി  പാസ്റ്റ് ആരംഭിക്കും. വിവിധ രാഷ്ട് തലവൻമാരും സുപ്രധാ വ്യക്തികളും പരേഡിനെ അഭിവാദ്യം ചെയ്യും.

നൃത്തവും ദൃശ്യാവിഷ്കാരങ്ങളുമായി മൂവായിരത്തിലധികം കലാകരൻമാരാണ് സെയ്ൻ നദിയെ കളറാക്കാൻ തയ്യാറെടുത്തിരിക്കുന്നത്. മൂന്നരലക്ഷത്തിലധികം കാണികൾക്ക് ഉദ്ഘാടന ചടങ്ങ് നേരിട്ട് വീക്ഷിക്കാനാവും. ഫലസ്തീൻ അധിനിവേശം തുടരുന്ന ഇസ്രായേലിനെതിരെ മേള അവസാനിക്കുംവരെ പ്രതിഷേധിക്കുമെന്ന് ഒരുവിഭാഗം കാണികൾ പ്രഖ്യാപിച്ചിട്ടുണ്ട്.  45,000 ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പാരീസിൽ വിന്യസിച്ചിരിക്കുന്നത്.

ലോകാത്ഭുതമായ ഈഫൽ ടവറിന് അഭിമുഖമായി തയ്യാറാക്കിയ വേദിയിലാണ് ഉദ്ഘാടനചടങ്ങ് . 35 വേദികളിൽ 32 ഇനങ്ങളിലായി 329 മത്സരങ്ങളാണ് നടക്കുക. 117 പേരാണ് ഇന്ത്യക്കായി മെഡൽ വേട്ടക്കറിങ്ങുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News