അൽ അഖ്സ പള്ളിയിൽ ഇസ്രയേൽ അതിക്രമം; 117 പേർക്ക് പരിക്ക്, 400 പേർ അറസ്റ്റിൽ

റമദാൻ തുടങ്ങിയത് മുതൽ വെസ്റ്റ് ബാങ്കിൽ നടക്കുന്ന ഇസ്രയേലിന്റെ നരനായാട്ടിൽ ഇരുപത് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി സംഘടനകൾ

Update: 2022-04-15 08:10 GMT
Advertising

ജറുസലേമിലെ അൽ അഖ്സ പള്ളിയിൽ ഇസ്രയേൽ സൈന്യം നടത്തിയ അതിക്രമത്തിൽ 117 പേർക്ക് പരിക്കേറ്റെന്നും കണ്ണീർ വാതക ഷെല്ലാക്രമണത്തിൽ ആണ് ഭൂരിഭാഗം പേർക്കും പരിക്ക് ഫലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു. സൈന്യം പള്ളിയിൽ അതിക്രമിച്ചു കയറി വിശ്വാസികൾക്ക് നേരെ ബലപ്രയോഗം നടത്തുകയായിരുന്നു. തുടർന്ന് ചെറുത്തുനില്പുമായി ഫലസ്തീനികൾ രംഗത്തെത്തി. അതിനിടെ 400 ഫലസ്തീനികളെ അൽ അഖ്സ പള്ളി വളപ്പിൽനിന്ന് ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്തു കൊണ്ടുപോയി. അതിക്രമങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഫലസ്തീൻ പോരാളി സംഘടനകൾ മുന്നറിയിപ്പ് നൽകി.


റമദാൻ തുടങ്ങിയത് മുതൽ വെസ്റ്റ് ബാങ്കിൽ നടക്കുന്ന ഇസ്രയേലിന്റെ നരനായാട്ടിൽ ഇരുപത് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി സംഘടനകൾ അറിയിച്ചു. അൽ അഖ്സ പള്ളിയുടെ പവിത്രതയും സുരക്ഷയും ഉറപ്പാക്കാൻ ഇടപെടണമെന്ന് അറബ് ലോകത്തോട് പള്ളി ഇമാം ആവശ്യപ്പെട്ടു. ഇസ്രയേൽ നടപടി അവസാനിക്കാത്ത രക്തം ചിന്തലിന് വഴിവെക്കുമെന്ന് ഫലസ്തീൻ അതോറിറ്റിയുടെ മുന്നറിയിപ്പ് നൽകി. എന്നാൽ ക്രമസമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും സമാധാനപരമായി ആരാധന നിർവഹിക്കാൻ വിശ്വാസികൾ തയാറാകണമെന്നും ഇസ്രയേൽ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റ് ആവശ്യപ്പെട്ടു. സ്ഥിഗതികൾ വിലയിരുത്താൻ ഇസ്രയേൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷാ സമിതി യോഗം ചേർന്നു. ഏത് സാഹചര്യം നേരിടാനും സൈന്യം സജ്ജമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു.


ഇസ്രയേൽ പാർലമെൻറ് തങ്ങളുടെ ആധിപത്യം വിപുലപ്പെടുത്താൻ തീരുമാനിച്ചതിനെ തുടർന്ന് വെസ്റ്റ് ബാങ്കിലേക്ക് സൈനിക നീക്കം നടക്കുകയാണ്. രാജ്യത്ത് വിവിധയിടങ്ങളിൽ നടന്ന വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു. ഇതാണ് കടുത്ത നടപടികളുമായി മുന്നോട്ടുപോകാൻ നിർബന്ധിപ്പിച്ചതെന്നാണ് ഇസ്രയേൽ പറയുന്നത്. എന്നാൽ തങ്ങളുടെ ആധിപത്യം വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് അവർ നടത്തുന്നത്. അതേസമയം, ഫലസ്തീൻ സംഘർഷം ആശങ്കാജനകമെന്നും സംയമനം പാലിക്കാൻ ഇരുപക്ഷവും തയാറാകണമെന്നും ചൈന ആവശ്യപ്പെട്ടു.

Full View

90 people were injured in Israeli atrocities at Al Aqsa Mosque

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News