ആണവ കരാർ ചർച്ച പരാജയപ്പെട്ടാൽ ഇറാനെതിരെ കടുത്ത നടപടിക്ക്​ മടിക്കില്ലെന്ന് അമേരിക്ക

വിയന്നയിൽ വൻശക്​തി രാജ്യങ്ങളും ഇറാനും തമ്മിലുള്ള ചർച്ചയിൽ വേണ്ടത്ര പുരോഗതി പ്രകടമാകാത്ത സാഹചര്യത്തിലാണ്​ സൈനിക നടപടിക്കു പോലും മടിക്കില്ലെന്ന യു.എസ്​ മുന്നറിയിപ്പ്

Update: 2021-12-10 02:09 GMT
Advertising

ആണവ കരാർ ചർച്ച പരാജയപ്പെട്ടാൽ ഇറാനെതിരെ കടുത്ത നടപടിക്ക്​ മടിക്കില്ലെന്ന മുന്നറിയിപ്പുമായി അമേരിക്ക. അടുത്ത ഏതാനും ദിവസങ്ങൾ ഏറെ നിർണായകമാണെന്നും ഏതു സാഹചര്യം നേരിടാനും​ സജ്ജമാകണമെന്ന്​ യു.എസ്​ പ്രസിഡന്‍റ് ത​ന്‍റെ സംഘത്തോട്​ നിർദേശിച്ചു. അതേസമയം അമേരിക്ക ഉപരോധം പിൻവലിച്ചാൽ ആണവ കരാർ പുന:സ്​ഥാപിക്കാൻ വഴിയൊരുങ്ങുമെന്ന്​ ഇറാൻ പ്രതികരിച്ചു.

വിയന്നയിൽ വൻശക്​തി രാജ്യങ്ങളും ഇറാനും തമ്മിലുള്ള ചർച്ചയിൽ വേണ്ടത്ര പുരോഗതി പ്രകടമാകാത്ത സാഹചര്യത്തിലാണ്​ സൈനിക നടപടിക്കു പോലും മടിക്കില്ലെന്ന യു.എസ്​ മുന്നറിയിപ്പ്​. നയതന്ത്രനീക്കം പരാജയപ്പെട്ടാൽ കൂടുതൽ കടുത്ത ഉപരോധങ്ങൾ ഉറപ്പാണെന്നും വൈറ്റ്​ ഹൗസ്​ അറിയിച്ചു. ഇതുമായി ബന്​ധപ്പെട്ട്​ യു.എസ്​ ട്രഷറി വകുപ്പ്​ ഉദ്യോഗസ്​ഥരുടെ സംഘം യുഎ.ഇയിലേക്ക്​ തിരിക്കുമെന്നും വൈറ്റ്​ ഹൗസ്​ പ്രതികരിച്ചു. ഇറാൻ ഒരു നിലക്കും ആണവായുധം സ്വന്തമാക്കരുതെന്ന നിർബന്​ധം ബൈഡനുണ്ട്​. ഈ ലക്ഷ്യം നേടാൻ സാധ്യമായ എല്ലാ മുൻകരുതൽ നടപടികളും അമേരിക്ക സ്വീകരിക്കും. ആഗോള എതിർപ്പ്​ മറികടന്ന്​ ആണവ പദ്ധതിയുമായി മുന്നോട്ടു പോയാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന്​ അമേരിക്ക താക്കീത്​ നൽകി.

അതിനിടെ അമേരിക്കയുടെയും ഇസ്രയേലി​ന്‍റെയും പ്രതിരോധ മന്ത്രിമാർ ഇറാൻ വിഷയത്തിൽ സുപ്രധാന ചർച്ചയും നടത്തി. വിയന്ന ചർച്ച അവസാനിപ്പിച്ച്​ ഇറാനെതിരെ സൈനിക നടപടി കൈക്കൊള്ളാൻ ഇസ്രായേൽ അമേരിക്കയ്ക്കു മേൽ സമ്മർദം കടുപ്പിക്കുകയാണ്​.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News