'ആഫ്രിക്കയിലേക്ക് മടങ്ങിപ്പോകൂ'; ഫ്രഞ്ച് പാർലമെന്റിൽ ആഫ്രിക്കൻ വംശജനായ അംഗത്തിനെതിരെ അധിക്ഷേപം

ഇടതുപക്ഷ പാർട്ടിയായ ഫ്രാൻസ് അൺബോവ്ഡിന്റെ കാർലോസ് മാർട്ടെൻസ് ബിലോങ്കോക്ക് എതിരെയാണ് നാഷണൽ റാലി നേതാവ് ഗ്രിഗൊയർ ഡി ഫൊർണാസ്‌ അധിക്ഷേപം നടത്തിയത്.

Update: 2022-11-05 05:02 GMT
Advertising

പാരീസ്: ഫ്രഞ്ച് പാർലമെന്റിൽ ആഫ്രിക്കൻ വംശജനായ അംഗത്തിന് നേരെ തീവ്രവലതുപക്ഷക്കാരനായ അംഗത്തിന്റെ വംശീയാധിക്ഷേപം. ഇടതുപക്ഷ പാർട്ടിയായ ഫ്രാൻസ് അൺബോവ്ഡിന്റെ കാർലോസ് മാർട്ടെൻസ് ബിലോങ്കോക്ക് എതിരെയാണ് നാഷണൽ റാലി നേതാവ് ഗ്രിഗൊയർ ഡി ഫൊർണാസ്‌ അധിക്ഷേപം നടത്തിയത്. 'നിങ്ങൾ ആഫ്രിക്കയിലേക്ക് തിരിച്ചൂപോകൂ' എന്നായിരുന്നു ഫൊർണാസിന്റെ ആക്രോശം.

കുടിയേറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയായിരുന്നു സംഭവം. മധ്യധരണ്യാഴിയിൽനിന്ന് രക്ഷിച്ച അഭയാർഥികളെ സഹായിക്കാൻ മറ്റു യൂറോപ്യൻ രാജ്യങ്ങളുമായി ഫ്രാൻസ് സഹകരിക്കണമെന്ന് ബിലോങ്കോ ആവശ്യപ്പെട്ടതാണ് ഫൊർണാസിനെ പ്രകോപിപ്പിച്ചത്.

ഫൊർണാസിന്റെ വംശീയ പ്രയോഗത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഫെർണാസിനെ 15 ദിവസത്തേക്ക് പാർലമെന്റിൽനിന്ന് സസ്‌പെൻഡ് ചെയ്തു.

അതേസമയം തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ഫൊർണാസ് പറഞ്ഞു. ബിലോങ്കോയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ല. അദ്ദേഹത്തിന് തന്റെ വാക്കുകൾ വേദനയുണ്ടാക്കിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ഫൊർണാസ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News