ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിച്ചവർക്കെതിരെ കർശന നടപടിയുണ്ടാവും: ശൈഖ് ഹസീന

ബംഗ്ലാദേശിലെ കൊമിലയിൽ വ്യാഴാഴ്ചയാണ് ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അക്രമം നടന്നത്

Update: 2021-10-15 14:46 GMT
Advertising

ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിച്ചവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന. ബംഗ്ലാദേശിലെ കൊമിലയിൽ വ്യാഴാഴ്ചയാണ് ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അക്രമം നടന്നത്

'കൊമിലയിലെ സംഭവങ്ങളിൽ അന്വേഷണം നടന്നു വരികയാണ്. ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. കുറ്റവാളികൾ ഏത് മതക്കാരാണ് എന്നത് പരിഗണനീയമേ അല്ല'. ശൈഖ് ഹസീന പറഞ്ഞു. ധാക്കയിലെ ദക്ഷേശ്വരി ക്ഷേത്രത്തിൽ ദുർഗാ പൂജ ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

കൊമീലയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങൾ ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്. ടെക്‌നോളജിയുടെ കാലമാണിത്. വിവരങ്ങൾ ലഭിക്കാൻ കുറഞ്ഞ സമയം മതി. ആക്രമണങ്ങളിൽ പങ്കാളികളായവരെ ഉടൻ പിടികൂടും. ശൈഖ് ഹസീന കൂട്ടിച്ചേർത്തു.

 കൊമീലയിൽ വ്യാഴാഴ്ചയാണ് ദുർഗാപൂജ ആഘോഷങ്ങൾക്കിടെ അക്രമം നടന്നത്. അക്രമങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുകയും ചെയ്തു. സംഭവത്തിൽ 43 പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News