കുട്ടികളില്‍ കോവിഡ് വാക്സിന് അനുമതി നല്‍കി കാനഡ
12 മുതൽ 15 വയസ് വരെയുള്ളവർക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാം
Update: 2021-05-06 01:48 GMT
16 വയസിന് താഴെയുള്ളവരിൽ കോവിഡ് വാക്സിൻ നൽകാൻ കാനഡയിൽ അനുമതി. 12 മുതൽ 15 വയസ് വരെയുള്ളവർക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാം. ഫൈസർ കമ്പനിയുടെ കോവിഡ് വാക്സിനാണ് അനുമതി.
ഫെഡറല്‍ ആരോഗ്യ മന്ത്രാലയം ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കുട്ടികളില്‍ കോവിഡ് വാക്സിന്‍ കുത്തിവെപ്പിന് അനുവാദം നല്‍കിയ ആദ്യ രാജ്യമായിരിക്കുകയാണ് കാനഡ.
കുട്ടികളില്‍ ഫൈസര്‍ വാക്‍സിന്‍ സുരക്ഷിതവും ഫലപ്രദവും ആണെന്ന് തെളിഞ്ഞെന്നും അതിനാലാണ് അനുവാദം നല്‍കുന്നതെന്നും ഫെഡറല്‍ ആരോഗ്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉപദേഷ്ടാവ് സുപ്രിയ ശര്‍മ പറഞ്ഞു.
കുട്ടികള്‍ക്ക് കുത്തിവെപ്പ് അനുവദിക്കാനുള്ള അവസാന ഘട്ടത്തിലാണ് തങ്ങളെന്ന് അമേരിക്കയും അറിയിച്ചു. യു എസ് ഫുഡ് ആന്‍റ് ഡ്രഗ് അഡ്‍മിനിസ്ട്രേഷനാണ് ഇക്കാര്യം അറിയിച്ചത്.