വെസ്റ്റ്ബാങ്കിൽ കാർ ഇടിച്ചുകയറ്റിയുള്ള ആക്രമണം: രണ്ട് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു

അധിനിവേശ വെസ്റ്റ് ബാങ്കിലെ നബ്ലസ് നഗരത്തിന് സമീപമാണ് സംഭവം. കഫീർ ബ്രിഗേഡിലെ അംഗങ്ങളായ എലിയ ഹിലേൽ, ഡീഗോ ഷ്വിഷ ഹർസാജ് എന്നിവരാണ് കൊല്ലപ്പെട്ടത്.

Update: 2024-05-30 06:48 GMT
Editor : rishad | By : Web Desk
Advertising

ജറുസലേം: കാര്‍ ഇടിച്ചുകയറ്റിയുള്ള ആക്രമണത്തില്‍ രണ്ട് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്കിലെ നബ്ലസ് നഗരത്തിന് സമീപമാണ് സംഭവം. കഫീർ ബ്രിഗേഡിലെ അംഗങ്ങളായ എലിയ ഹിലേൽ, ഡീഗോ ഷ്വിഷ ഹർസാജ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ സേന സ്ഥിരീകരിച്ചു. ആക്രമണത്തില്‍ സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു എന്ന് ആദ്യം പറഞ്ഞ ഇസ്രായേല്‍, പിന്നീടാണ് മരണം സ്ഥിരീകരിച്ചത്. 

അതേസമയം പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍, സൈന്യം ആരംഭിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഗസ്സയിലെ ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വെസ്റ്റ്ബാങ്കിൽ നേരത്തെ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് സൈനികര്‍ക്ക് നേരെയുള്ള ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇക്കഴിഞ്ഞ ഏപ്രിലില്‍, അധിനിവേശ വെസ്റ്റ് ബാങ്കിലെ ഗ്രാമങ്ങളിൽ ഇസ്രയേൽ കുടിയേറ്റക്കാർ നടത്തിയ വെടിവയ്പിൽ ഒരു ഫലസ്തീൻകാരൻ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.  റമല്ലയ്ക്കു വടക്കുകിഴക്കുള്ള അൽ മുഗയിർ, ഡ്യൂമ ഗ്രാമങ്ങളിലാണ് ഇസ്രയേൽ കുടിയേറ്റക്കാരുടെ വ്യാപക ആക്രമണം നടന്നിരുന്നത്.  

അതേസമയം മൂന്നാഴ്ചയ്ക്കിടെ റഫയിൽനിന്നു പലായനം ചെയ്ത പലസ്തീൻകാരുടെ എണ്ണം 10 ലക്ഷമായെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പലസ്തീൻ അഭയാർഥി ഏജൻസി (യുഎൻആർഡബ്ല്യൂഎ) അറിയിച്ചു.പടിഞ്ഞാറൻ റഫയിലെ സുറുബ് കുന്നിൽ ഇസ്രയേൽ സൈന്യവും ഹമാസും തമ്മിൽ രൂക്ഷമായ വെടിവയ്പു നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. 

റഫയിലേക്ക്​ കൂടുതൽ കടന്നുകയറി ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്​ ഇസ്രായേൽ. ബുധനാഴ്ച മാത്രം ഗസ്സയിൽ കൊല്ലപ്പെട്ടത്​ എൺപതിലേറെ പേരാണ്. മൂന്ന്​ സൈനികർ കൊല്ലപ്പെട്ടതായും 26 പേർക്ക്​ പരിക്കേറ്റതായും ഇസ്രായേൽ വ്യക്തമാക്കി. റഫ ഉൾപ്പെടെ ഗസ്സയിലെ സ്ഥിതിഗതികളിൽ യു.എൻ രക്ഷാസമിതി ആശങ്ക പ്രകടിപ്പിച്ചു. അന്തർദേശീയ സമ്മർദം പൂർണമായും അവഗണിച്ചാണ്​ കൂടുതൽ സൈനിക സന്നാഹങ്ങളിലൂടെ ഇസ്രായേൽ, റഫയിൽ ആക്രമണം കടുപ്പിച്ചത്. റഫയിൽ രാത്രി നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മൂന്ന്​ പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടും.   

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News