യുക്രൈനില്‍ കുട്ടികളുടെ ആശുപത്രിക്കു നേരെ റഷ്യയുടെ മിസൈല്‍ ആക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു

വിവിധയിടങ്ങളിൽ നടന്ന ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു

Update: 2024-07-09 01:47 GMT
Editor : Jaisy Thomas | By : Web Desk
Advertising

കിയവ്: യുക്രൈനില്‍ കുട്ടികളുടെ ആശുപത്രിക്കു നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. യുക്രൈന്‍ തലസ്ഥാനമായ കിയവിലാണ് ആശുപത്രിക്കുനേരെ ആക്രമണമുണ്ടായത്. വിവിധയിടങ്ങളിൽ നടന്ന ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. 154 പേർക്ക് പരിക്കേറ്റു.

കിയവിലെ കുട്ടികളുടെ ഏറ്റവും വലിയ ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആശുപത്രി കെട്ടിടത്തിനു കാര്യമായ നാശനഷ്ടമുണ്ടായി. നിരവധി കുട്ടികളെ കാണാതായിട്ടുണ്ട്.  ആക്രമണത്തിൽ പാശ്ചാത്യ രാജ്യങ്ങൾ അപലപിച്ചു.

നാൽപ്പതിലേറെ മിസൈലുകളാണ് അഞ്ച് യുക്രൈന്‍ നഗരങ്ങളിലേക്ക് റഷ്യൻ സേന തൊടുത്തത്. റഷ്യയുടെ അത്യാധുനിക മിസൈലുകളിൽ ഒന്നായ കിൻസാൻ ഹൈപ്പർ സോണിക് മിസൈലാണ് പ്രയോഗിച്ചത്. പാർപ്പിട സമുച്ചയങ്ങളിലും സർക്കാർ ഓഫീസുകളിലും മിസൈലുകൾ പതിച്ചു. 30 മിസൈലുകൾ യുക്രൈന്‍ വ്യോമസേന തകർത്തു. യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലൻസ്കിയുടെ ജന്മദേശമായി ക്രിവി റിഹിൽ മിസൈലാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു.


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News