മൂന്നാം തവണയും അധികാരമുറപ്പിക്കാന്‍ ഷി ജിന്‍പിങ്; ഭരണകക്ഷിയോഗം അടുത്തയാഴ്ച

തായ്‌വാനുമായുള്ള സംഘര്‍ഷാവസ്ഥ യോഗത്തില്‍ മുഖ്യ വിഷയമാകും

Update: 2021-11-06 07:43 GMT
Editor : Jaisy Thomas | By : Web Desk
Advertising

ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിന്‍റെ അധികാരമുറപ്പിക്കാന്‍ അടുത്തയാഴ്ച ഭരണകക്ഷിയുടെ നേതൃത്വത്തില്‍ യോഗം ചേരും. തിങ്കള്‍ മുതല്‍ വ്യാഴം വരെ യോഗത്തോടനുബന്ധിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലെ 400 അംഗങ്ങള്‍ ബീജിംഗില്‍ ഒത്തുകൂടുന്നുണ്ട്. തായ്‌വാനുമായുള്ള സംഘര്‍ഷാവസ്ഥ യോഗത്തില്‍ മുഖ്യ വിഷയമാകും.

മാവോ സെ തൂങ്ങിന് ശേഷം ചൈനയിലെ ശക്തനായ നേതാവെന്ന നിലയില്‍ ഷി ജിന്‍പിങ് മൂന്നാം തവണയും അധികാരത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ രഹസ്യ യോഗം ചേര്‍ന്ന് സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ നേരത്തെ തന്നെ ആലോചനയുണ്ടായിരുന്നു. വ്യക്തമായ ആസൂത്രണത്തിലൂടെ രഹസ്യ യോഗം ചേരുന്ന രീതികളോട് ആരും വിയോജിപ്പ് പ്രകടമാക്കിയിട്ടില്ല. ഷി ജിന്‍പിങ്ങിന്‍റെ അധികാരം തര്‍ക്കമില്ലാത്തതാണെന്നാണ് ബീജിംഗിലെ സ്വിംഗ്വാ സര്‍വകലാശാലയിലെ വിമത രാഷ്ട്രീയ പണ്ഡിതന്‍ വു ക്വിയാങ്ങിന്‍റെ അഭിപ്രായം. ഇതേ അഭിപ്രായമാണ് കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സിലെ സീനിയര്‍ ഫെലോ കാള്‍ മിന്‍സറിനുമുള്ളത്.

ബൃഹത്തായ സംരഭങ്ങളിലൂടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ അദ്ദേഹത്തിനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷി ജിന്‍പിങ്ങിന്‍റെ പ്രവര്‍ത്തനങ്ങള്‍ മുന്‍കാല നേതാക്കളായ മാവോയോടും ഡെങ്ങിനോടുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ താരതമ്യപ്പെടുത്തുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News