ട്വിറ്ററിൽ ചെലവ് ചുരുക്കാൻ കടുത്ത നടപടികൾ; പകുതി ജീവനക്കാരെ ഇലോൺ മസ്‌ക് പിരിച്ചുവിടും

ടെസ്‌ല ചെയർമാനും ശത കോടീശ്വരനുമായി ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ സി.ഇ.ഒ പരാഗ് അഗർവാൾ അടക്കമുള്ളവരെ പിരിച്ചുവിട്ടിരുന്നു.

Update: 2022-11-03 04:53 GMT
Advertising

വാഷിങ്ടൺ: ട്വിറ്ററിൽ ചെലവ് ചുരുക്കാൻ കടുത്ത നടപടികളുമായി ടെസ്‌ല ചെയർമാൻ ഇലോൺ മസ്‌ക്. 3700 ജീവനക്കാരെ ഇത്തരത്തിൽ ഒഴിവാക്കുമെന്നാണ് റിപ്പോർട്ട്. ബ്ലൂംബർഗാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

പിരിച്ചുവിടുന്ന ജീവനക്കാരെ വെള്ളിയാഴ്ചയോടെ വിവരമറിയിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ വിവിധ സ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാരോട് ഓഫീസിൽ തിരിച്ചെത്താൻ മസ്‌ക് ആവശ്യപ്പെടും. വർക്ക് ഫ്രം ഓഫീസ് എന്ന നയമായിരിക്കും മസ്‌ക് സ്വീകരിക്കുക.

ചെലവ് ചുരുക്കലിന് പുറമെ ട്വിറ്ററിന്റെ നയനിലപാടുകളിലും നിർണായക മാറ്റങ്ങളുണ്ടാവുമെന്നാണ് സൂചന. മസ്‌കും സംഘവും ഇത് സംബന്ധിച്ച തിരക്കിട്ട കൂടിയാലോചനകൾ നടത്തുന്നുണ്ട്. പിരിച്ചുവിടുന്ന ജീവനക്കാർക്ക് 60 ദിവസത്തെ ശമ്പളം നൽകുമെന്നും റിപ്പോർട്ടുണ്ട്.

മാസങ്ങൾ നീണ്ട വിലപേശലുകൾക്കൊടുവിൽ കഴിഞ്ഞയാഴ്ചയാണ് ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തത്. ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ സി.ഇ.ഒ പരാഗ് അഗർവാൾ, ഫിനാൻസ് മേധാവി നെഡ് സെഗാൾ, മുതിർന്ന് നിയമ ഉപദേശകരായ വിജയ ഗദ്ദെ, സീൻ എഡ്‌ഗെട്ട് എന്നിവരെ മസ്‌ക് പിരിച്ചുവിട്ടിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News