അമേരിക്കൻ മുൻ പ്രസിഡന്‍റ് ബരാക് ഒബാമയ്ക്ക് കോവിഡ്

ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു

Update: 2022-03-14 02:20 GMT
Advertising

അമേരിക്കൻ മുൻ പ്രസിഡൻറ് ബരാക് ഒബാമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച ഒബാമ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. തന്‍റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ഭാര്യ മിഷേല്‍ ഒബാമ നെഗറ്റീവാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

താനും ഭാര്യയും കോവിഡ് വാക്സിന്‍ സ്വീകരിച്ചത് ഗുണകരമായെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.  

യു.എസില്‍ അഞ്ചുവയസിനു മുകളില്‍ പ്രായമുള്ള 80 ശതമാനം ആളുകളും ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുണ്ടെന്നാണ് സെന്‍റര്‍ ഫോര്‍ ‍ഡിസീസ് കണ്‍ട്രോള്‍ (സി.ഡി.എസ്) അറിയിക്കുന്നത്. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുത്തനെ കുറയുകയും ചെയ്തു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News