ഫലസ്തീൻ കൂട്ടക്കുരുതിയുടെ പൂർണ ഉത്തരവാദിത്തം യു.എസിനെന്ന് ഹമാസ്

ശത്രുവിനെതിരായ നീക്കത്തിൽനിന്ന് ഒരിക്കലും പിറകോട്ടില്ല. ഫലസ്തീന്റെ സ്വാതന്ത്ര്യവും ഭൂമിക്ക് മേലുള്ള അവകാശവും ഉറപ്പാക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് ഹംദാൻ വ്യക്തമാക്കി.

Update: 2023-11-18 15:55 GMT
Advertising

ഗസ്സ: ഫലസ്തീൻ കൂട്ടക്കുരുതിയുടെ പൂർണ ഉത്തരവാദിത്തം യു.എസിനെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാൻ. കുഞ്ഞുങ്ങളെയും സ്ത്രീകളെയും പട്ടിണിക്കിട്ട് കൊല്ലുകയെന്നതാണ് ഇസ്രായേൽ നയം. അന്തർദേശീയ സമൂഹം തുടരുന്ന മൗനം അനിയന്ത്രിത കുരുതിക്ക് അവസരമാകുന്നു. ശത്രുവിനെതിരായ നീക്കത്തിൽനിന്ന് ഒരിക്കലും പിറകോട്ടില്ല. ഫലസ്തീന്റെ സ്വാതന്ത്ര്യവും ഭൂമിക്ക് മേലുള്ള അവകാശവും ഉറപ്പാക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് ഹംദാൻ വ്യക്തമാക്കി.

ഗസ്സയിൽ ഇസ്രായേലിന്റെ അതിരൂക്ഷമായ ആക്രമണം ഇപ്പോഴും തുടരുകയാണ്. ഗസ്സയിലെ അൽഫഖൂറ സ്‌കൂളിൽ ഇന്ന് ബോംബിട്ടു. നിരവധിപേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗസ്സ സിറ്റിയിലെ റോഡിൽ മൃതദേഹങ്ങൾ നിറഞ്ഞിരിക്കുകയാണ്. അൽ അഹ്‌ലി ആശുപത്രിക്ക് സമീപമാണ് മൃതദേഹങ്ങൾ. പല മൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ്.

ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ മരണസംഖ്യ 12,000 കടന്നു. കൊല്ലപ്പെട്ടവരിൽ 5000ൽ അധികം പേർ കുട്ടികളും 3300 പേർ കുട്ടികളുമാണ്. ഡോക്ടർമാരും നഴ്‌സുമാരും അടക്കം 200 ആരോഗ്യപ്രവർത്തകരും 51 മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടു. ശുദ്ധജലക്ഷാമം കാരണം 30,000 പേർ പകർച്ചവ്യാധിയുടെ പിടിയിലാണ്. 1800 കുട്ടികളടക്കം 3750 പേരേ കാണാതായിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News