ഇന്ത്യ അടക്കമുള്ള ഏഴ് രാജ്യങ്ങളിൽ നിന്ന് വിമാന സർവീസ് റദ്ദാക്കി ഹോങ്കോങ്

കാഥേ പസഫിക് എയർലൈൻ സ്റ്റാഫിൽ കണ്ടെത്തിയ വൈറസ് ബാധ അതിവേഗം മറ്റുള്ളവരിലേക്ക് വ്യാപിച്ച സാഹചര്യത്തിലാണ് വിമാന താവളത്തിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരികയും വിമാന സർവീസ് റദ്ദാക്കുകയും ചെയ്തത്

Update: 2022-01-05 09:40 GMT
Editor : afsal137 | By : Web Desk
Advertising

ഒമിക്രോൺ വൈറസ് ബാധ രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയടക്കമുള്ള ഏഴ് രാജ്യങ്ങളിൽ നിന്ന് വിമാന സർവീസ് റദ്ദാക്കി ഹോങ്കോങ്. ഓസ്ട്രേലിയ, കാനഡ, ഫ്രാൻസ്, പാകിസ്ഥാൻ, ഫിലിപ്പീൻസ്, യുകെ, യുഎസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കാണ് വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ അടുത്ത രണ്ടാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തിയത്. വിമാന സർവീസ് റദ്ദാക്കിയതിനു പിന്നാലെ രാജ്യത്ത് കർശന നിയന്ത്രണങ്ങളും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.

ബാറുകളും ജിമ്മുകളും സായാഹ്ന റെസ്‌റ്റോറന്റുകളും പ്രവർത്തിക്കുന്നതിന് ഹോങ്കോങ്ങിൽ വിലക്കേർപ്പെടുത്തിയ സർക്കാർ ചൈനയെ പോലെ കടുത്ത നിയന്ത്രണങ്ങളിലേക്കാണ് നീങ്ങിയിരിക്കുന്നത്. കർശനമായ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്ത് അതിർത്തികൾ അടക്കുകയും കപ്പലുകൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു. പൊതു പരിപാടികൾ നടത്താനുള്ള അനുമതിയും സർക്കാർ നൽകുന്നില്ല. കാഥേ പസഫിക് എയർലൈൻ സ്റ്റാഫിൽ കണ്ടെത്തിയ വൈറസ് ബാധ അതിവേഗം മറ്റുള്ളവരിലേക്ക് വ്യാപിച്ച സാഹചര്യത്തിലാണ് വിമാന താവളത്തിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരികയും വിമാന സർവീസ് റദ്ദാക്കുകയും ചെയ്തത്.

ചൊവ്വാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് രാജ്യത്തെ ഒരു പ്രധാന നഗരത്തിൽ 114 ഒമിക്രോൺ കേസുകൾ രേഖപ്പെടുത്തി. വൈറസ് ബാധ ഭൂരിഭാഗവും വിമാനത്താവളത്തിൽ അല്ലെങ്കിൽ 21 ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ സമയത്താണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഒമിക്രോൺ അതിവേഗം പടരുന്നതിനെ തുടർന്ന് രാജ്യത്തെ ആരോഗ്യ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചതായി ചീഫ് എക്‌സിക്യൂട്ടീവ് കാരി ലാം പറഞ്ഞു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News