മോദിയുടെ മുസ്‌ലിം വിരുദ്ധതയെ വിമർശിക്കാൻ എന്താണ് മടിക്കുന്നത്?- ബൈഡനോട് ഇൽഹാൻ ഒമർ

ഇനിയും എത്ര മുസ്‌ലിംകളെ മോദി ഭരണകൂടം കുറ്റവാളികളാക്കിയിട്ടു വേണം ബൈഡൻ ഭരണകൂടത്തിന് ഒന്നു പ്രതികരിക്കാനെന്നും ഇൽഹാൻ ഒമർ ചോദിച്ചു

Update: 2022-04-08 15:46 GMT
Editor : Shaheer | By : Web Desk
Advertising

ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിലും വിദ്വേഷ പ്രചാരണങ്ങളിലും യു.എസ് ഭരണകൂടം ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ. മോദി ഭരണകൂടം ന്യൂനപക്ഷത്തിനെതിരെ നടത്തുന്ന നടപടികളിൽ പ്രതികരിക്കാൻ ബൈഡൻ ഭരണകൂടം മടിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇൽഹാൻ ചോദിച്ചു.

മനുഷ്യാവകാശങ്ങളുടെ കാര്യത്തിൽ മോദി സർക്കാരിനെ വിമർശിക്കാൻ എന്തുകൊണ്ടാണ് ബൈഡൻ ഭരണകൂടം മടിക്കുന്നത്? ഇനിയും എത്ര മുസ്‌ലിംകളെ മോദി ഭരണകൂടം കുറ്റവാളികളാക്കിയിട്ടു വേണം നമ്മൾ ഒന്നു പ്രതികരിക്കാൻ? മോദി ഭരണകൂടത്തിന്റെ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരായ നടപടികളെ പരസ്യമായി വിമർശിക്കാൻ ഇനിയെന്തു വേണം? ശത്രുക്കൾക്കു മുന്നിൽ മാത്രമല്ല, സഖ്യകക്ഷികൾക്കു മുന്നിലും എഴുന്നേറ്റു നിൽക്കുന്നത് നമ്മൾ ശീലമാക്കുമെന്നാണ് പ്രതീക്ഷ-ഇൽഹാൻ ഒമർ പറഞ്ഞു.

അമേരിക്കയിലെ വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി വെൻഡി ഷെർമനോടായിരുന്നു ഇൽഹാൻ ഒമറിന്റെ ചോദ്യം. എല്ലാ മതക്കാർക്കും വംശക്കാർക്കും വേണ്ടി സർക്കാർ ഇടപെടേണ്ടതുണ്ടെന്ന് ഷെർമൻ പ്രതികരിച്ചു. ഇതിന്റെ വിഡിയോ ഇൽഹാൻ ഒമർ ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

Summary: Ilhan Omar questions US over its silence on Modi govt's Islamophobia

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News