ഇന്ത്യയിൽ ആക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരനെ പിടികൂടിയെന്ന് റഷ്യ

ഇന്ത്യയിലെ പ്രമുഖനായ വ്യക്തിക്കെതിരെ ആക്രമണത്തിന് പദ്ധതിയിട്ട ആളെയാണ് എഫ്എസ്ബി കസ്റ്റഡിയിലെടുത്തതെന്ന് റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്‌നിക് റിപ്പോർട്ട് ചെയ്തു.

Update: 2022-08-22 09:43 GMT
Advertising

മോസ്‌കോ: ഇന്ത്യയിൽ ആക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരനെ പിടികൂടിയെന്ന് റഷ്യ. ഇന്ത്യയിലെ പ്രമുഖനായ ഒരു വ്യക്തിക്കെതിരെ ആക്രമണത്തിന് പദ്ധതിയിട്ട ചാവേറിനെ റഷ്യൻ ഫെഡറൽ സെക്യൂരിറ്റ് സർവീസ് കസ്റ്റഡിയിലെടുത്തതായാണ് വാർത്താ ഏജൻസിയായ സ്പുട്‌നിക് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

''റഷ്യയിൽ നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിലെ ഒരു അംഗത്തെ എഫ്എസ്ബി തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തു, മധ്യേഷ്യൻ മേഖലയിലുള്ള ഒരു രാജ്യത്തെ പൗരനാണ്, ഇന്ത്യയിലെ ഭരണരംഗത്തുള്ള ഒരാൾക്കെതിരെ ചാവേറാക്രമണത്തിന് പദ്ധതിയിട്ട തീവ്രവാദിയാണ് പിടിയിലായത്'-സ്പുട്‌നിക് റിപ്പോർട്ടിൽ പറഞ്ഞു.

തുർക്കിയിൽനിന്നാണ് ഇയാളെ ഐഎസ് റിക്രൂട്ട് ചെയ്തതെന്നും ടെലഗ്രാം വഴിയും നേരിട്ടും ഐഎസ് പ്രതിനിധികളുമായി ഇയാൾ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും എഫ്എസ്ബി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News