കുരുതിക്കളമായി ഗസ്സ, ഇസ്രായേൽ ബോംബിങ് തുടരുന്നു; ആശയവിനിമയ സംവിധാനങ്ങൾ പൂർണമായും നിലച്ചു

അൽ ശിഫ ആശുപത്രി പരിസരത്തുണ്ടായ ആക്രമണത്തിൽ നൂറുകണക്കിന് ആളുകൾ മരിച്ചതായി റിപ്പോർട്ടുകൾ. തകർന്ന കെട്ടിടങ്ങൾക്ക് താഴെ ആയിരങ്ങൾ കുടുങ്ങിയതായും സംശയമുണ്ടെന്ന് ഗസ്സ സിവിൽ ഡിഫൻസ് അറിയിച്ചു.

Update: 2023-10-28 00:51 GMT
Advertising

ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേലിന്റെ വൻ വ്യോമാക്രമണം. അൽ ശിഫ ആശുപത്രി പരിസരത്തുണ്ടായ ആക്രമണത്തിൽ നൂറുകണക്കിന് ആളുകൾ മരിച്ചതായി റിപ്പോർട്ടുകൾ. തകർന്ന കെട്ടിടങ്ങൾക്ക് താഴെ ആയിരങ്ങൾ കുടുങ്ങിയതായും സംശയമുണ്ടെന്ന് ഗസ്സ സിവിൽ ഡിഫൻസ് അറിയിച്ചു. കരയിലുടേയും കടലിലൂടെയും ആകാശത്തിലൂടെയും ആക്രമണം തുടരുകയാണ്. 

ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയം യു.എൻ ജനറൽ അസംബ്ലി അംഗീകരിച്ചു. ഫലസ്തീൻ ഇസ്രായേൽ ആക്രമണം രൂക്ഷമാകുകയും ഇസ്രായേൽ കരയുദ്ധം പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ചേർന്ന അടിയന്തരയോഗത്തിലാണ് തീരുമാനം. ഗസ്സയിൽ ആവശ്യമായ മാനുഷിക സഹായം എത്തിക്കാനും തീരുമാനിച്ചു. വോട്ടെടുപ്പിൽ 120 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചും 14 രാജ്യങ്ങൾ എതിർത്തും വോട്ട് ചെയ്തു. ഇന്ത്യയടക്കമുള്ള 45 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.

അതിനിടെ, നേരം പുലരുമ്പോൾ ഗസ്സയുടെ ചെറുത്തുനിൽപ്പിന്റെ ചിത്രം ലോകം കാണുമെന്ന് ഹമാസ് അറിയിച്ചു. ഹമാസ് നേതാവ് ഉസാമ ഹംദാന്റേതാണ് പ്രതികരണം. ഗസ്സയിലേക്ക് പ്രവേശിച്ച ഇസ്രയേൽ സൈനിക വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതായും ഹമാസ് അറിയിച്ചു. ഹമാസിനെ തുടച്ചുനീക്കാനാണ് തീരുമാനമെന്ന് ഇസ്രായേൽ വിദേശകാര്യമന്ത്രി. നാസികളെയും, ഐഎസ്ഐസിനെയും ലോകം ഇല്ലാതാക്കിയത് പോലെ ഹമാസിനെയും തുടച്ചുനീക്കുമെന്നാണ് പരാമർശം.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News