ഫലസ്തീൻ ബാലനെ വെടിവച്ച് കൊന്ന് ഇസ്രയേൽ സേന
തിങ്കളാഴ്ച രാവിലെയാണ് ഫലസ്തീൻ വിദ്യാർഥി വെടിയേറ്റ് കൊല്ലപ്പെട്ടത്.
വെസ്റ്റ്ബാങ്കിൽ ഫലസ്തീൻ ബാലനെ വെടിവച്ച് കൊന്ന് ഇസ്രയേൽ സേന. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഒരു ഫ്ലാഷ്‌പോയിന്റ് പട്ടണത്തിൽ തിങ്കളാഴ്ച ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിനിടെയാണ് സംഭവം.
ഒരു ഫലസ്തീൻ ഹൈസ്‌കൂൾ വിദ്യാർഥിയെ തങ്ങൾ വെടിവച്ചു കൊന്നതായി ഇസ്രയേൽ സൈന്യത്തിലെ പാരാമെഡിക്കൽ ടീം പറഞ്ഞു.
തോക്കുമായി പതിയിരുന്നു എന്നാരോപിച്ച് ജെനിനിൽ നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തതായും പിന്നാലെ ഫലസ്തീനികൾ വെടിവച്ചെന്നും തങ്ങൾ തിരിച്ചുവെടിവച്ചപ്പോൾ ഒരാൾ കൊല്ലപ്പെടുകയായിരുന്നു എന്നുമാണ് സൈനിക വക്താവിന്റെ വാദം.
തിങ്കളാഴ്ച രാവിലെയാണ് ഫലസ്തീൻ വിദ്യാർഥി വെടിയേറ്റ് കൊല്ലപ്പെട്ടത്. ഈ സമയം കുട്ടി സ്കൂളിലേക്ക് പോവുകയായിരുന്നു എന്ന് ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
മാർച്ചിൽ പലസ്തീനികൾ വിവിധയിടങ്ങളിൽ ആക്രമണങ്ങൾ നടത്തിയെന്നാരോപിച്ചാണ് ജെനിനിലും അയൽ നഗരമായ നബ്‌ലസിലും ഇസ്രായേൽ കടുത്ത റെയ്ഡുകൾ ആരംഭിച്ചത്.