കാബൂള്‍ വിമാനത്താവളത്തിന് സമീപം യു.എസ് വ്യോമാക്രമണം; ഒരു കുട്ടി കൊല്ലപ്പെട്ടു

ഓഗസ്റ്റ് 31നകം യു.എസ് സൈന്യം അഫ്ഗാന്‍ വിടണമെന്നാണ് താലിബാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നാട്ടിലേക്ക് മടങ്ങാനായി മുവായിരത്തോളം യു.എസ് സൈനികര്‍ കാബൂള്‍ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.

Update: 2021-08-29 14:51 GMT
Advertising

കാബൂള്‍ വിമാനത്താവളത്തിന് സമീപം യു.എസ് നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടു. വിമാനത്താവളത്തില്‍ ഐ.എസ്.കെ ആക്രമണമുണ്ടാവുമെന്ന് നേരത്തെ തന്നെ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. ചാവേര്‍ സ്‌ഫോടനത്തിനായി ഐ.എസ്.കെ ഭീകരന്‍ തയ്യാറെടുക്കുന്നതിനിടെ അമേരിക്ക തിരിച്ചാക്രമണം നടത്തിയെന്നാണ് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ നടന്ന ചാവേറാക്രമണത്തില്‍ 170 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു ചാവേറാക്രമണത്തില്‍ ഇത്രയധികം പേര്‍ കൊല്ലപ്പെടുമോയെന്ന സംശയം പലരും ഉയര്‍ത്തിയിരുന്നു. അന്നും യു.എസ് സൈന്യം നടത്തിയ ആക്രമണത്തിലാണ് ആളുകള്‍ കൊല്ലപ്പെട്ടതെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.

ഓഗസ്റ്റ് 31നകം യു.എസ് സൈന്യം അഫ്ഗാന്‍ വിടണമെന്നാണ് താലിബാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നാട്ടിലേക്ക് മടങ്ങാനായി മുവായിരത്തോളം യു.എസ് സൈനികര്‍ കാബൂള്‍ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. ഇവരെ ലക്ഷ്യമിട്ട് ഐ.എസ് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നായിരുന്നു ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News