വിദേശ സൈന്യത്തിന് അഫ്ഗാന്‍ വിടാന്‍ നാളെ വരെ സമയം; കാബൂളില്‍ വിവിധയിടങ്ങളില്‍ റോക്കറ്റാക്രമണം

ഐ.എസ്.കെ വീണ്ടും ഭീകരാക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു.

Update: 2021-08-30 17:20 GMT
Editor : Suhail | By : Web Desk
Advertising

വിദേശ സേനകൾക്ക് അഫ്ഗാനിസ്ഥാൻ വിടാനുള്ള അവസാന ദിനം നാളെ അവസാനിക്കും. അതിനിടെ കാബൂൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റോക്കറ്റാക്രമണമുണ്ടായി. ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് താലിബാൻ വ്യക്തമാക്കി.

ആഗസ്റ്റ് 31 ആണ് അമേരിക്കയടക്കമുള്ള വിദേശസേനകൾക്ക് അഫ്ഗാൻ വിടാനുള്ള അവസാന സമയം. അതിനു മുന്‍പ് ഇന്നത്തോടെ ഒഴിപ്പിക്കൽ നടപടികളെല്ലാം പൂർത്തിയാക്കി സൈന്യത്തെ പൂർണമായി പിൻവലിക്കുന്ന തിരക്കിലാണ് അമേരിക്കയും സഖ്യരാജ്യങ്ങളും. അതിനിടെയാണ് കാബൂൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റോക്കറ്റാക്രമണ പരമ്പര ഉണ്ടായത്.

ഐ.എസ്.കെ വീണ്ടും ഭീകരാക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഐ.എസ്.കെ ചാവേറുകളെ നേരിടാനെന്ന പേരിൽ അമേരിക്ക നടത്തിയ ആക്രണത്തിൽ ഇന്ന് ഏഴുപേർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങളും റിപോർട്ട് ചെയ്യുന്നു. ഇതിൽ കുട്ടികളും ഉൾപ്പെടുന്നു.

അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങള്‍ അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി പറഞ്ഞു. എല്ലാ കക്ഷികളും താലിബാനുമായി ബന്ധം സ്ഥാപിക്കേണ്ടതുണ്ട്. അഫ്ഗാനിസ്ഥാന് സാമ്പത്തികവും മാനുഷികവുമായ സഹായം ആവശ്യമാണെന്നും വിദേശകാര്യ മന്ത്രി വാങ് യി ചൈനീസ് വാര്‍ത്താ ഏജന്‍സിയോട് പറ്

സർക്കാർ പ്രഖ്യാപിക്കാനിരിക്കെ, ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് താലിബാൻ നേതാവ് നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് വ്യക്താക്കി. അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്ന 20 ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News