ഇ​സ്രായേൽ ​ക്രൂരത വെളിപ്പെടുത്തി അൽ നസർ ആശുപത്രിയിലെ കുഴിമാടം; സ്ത്രീകളുടെതും കുട്ടികളുടെതുമടക്കം 150- ലേറെ മൃതദേഹങ്ങൾ കണ്ടെടുത്തു

അൽ ശിഫ ആശുപത്രിയിൽ നിന്ന് കഴിഞ്ഞദിവസം സ്ത്രീകളുടെയും കുഞ്ഞുങ്ങളുടേതുമുൾപ്പടെ നാനൂറിലേറെ മൃതദേഹം കണ്ടെടുത്തിരുന്നു

Update: 2024-04-21 10:33 GMT
Advertising

ഗസസിറ്റി: ഗസ്സയിലെ അൽ നസ്സർ ആശുപത്രി പരിസരത്തെ കുഴിമാടത്തിൽ നിന്ന് 150- ലേറെ മൃതദേഹങ്ങൾ കണ്ടെടുത്തു. കണ്ടെത്തിയവരി​ലേറെയും സ്ത്രീകളുടെതും കുട്ടികളുടെതും മൃതദേഹങ്ങൾ. ഇസ്രായേൽ സൈന്യം പിൻവാങ്ങിയ ഗസ്സയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് രണ്ടായിരം പേരെ കാണാനില്ലെന്നാണ് വിവരം.

അൽ നസർ മെഡിക്കൽ കോംപ്ലക്സിലെ കൂട്ടക്കുഴിമാടത്തിൽ ഇസ്രായേൽ അധിനിവേശ സൈന്യം അടക്കം ചെയ്ത 50 ലധികം ഇരകളുടെ മൃതദേഹങ്ങളാണ് ഇന്ന് രാവിലെ മാത്രം രക്ഷാപ്രവർത്തകരും മെഡിക്കൽ സംഘങ്ങളും കണ്ടെത്തിയത്.

അൽ ശിഫ ആശുപത്രിയിൽ നിന്ന് കഴിഞ്ഞദിവസം സ്ത്രീകളുടെയും കുഞ്ഞുങ്ങളുടേതുമുൾപ്പടെ നാനൂറിലേറെ മൃതദേഹം കണ്ടെടുത്തിരുന്നു. ഗസ്സ സിവിൽ ഡിഫൻസ് വിഭാഗമാണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.

കുട്ടികളടുതേടക്കം വിവിധ പ്രായത്തിലുമുള്ള വ്യക്തികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ആശുപത്രി സമുച്ചയത്തിൽ നടത്തിയ ചികിത്സയിൽ കഴിഞ്ഞിരുന്നവരെയടക്കം  റെയ്ഡിനിടെ ഇസ്രായേൽ സേന കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ബുൾഡോസർ ഉപയോഗിച്ച് കുഴിച്ചിടുകയായിരുന്നുവെന്ന്  ഫലസ്തീനിയൻ സന്നദ്ധസേനകൾ വെളിപ്പെടുത്തി. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News