'കുട്ടികളുടെയും നിരപരാധികളുടെയും കൊലയ്ക്ക് ഉത്തരവാദി നെതന്യാഹു'-ഖുദ്‌സ് ബ്രിഗേഡ്‌സ് പിടിയിലുള്ള ബന്ദിയുടെ വിഡിയോ പുറത്ത്

''ഖുദ്‌സ് പോരാളികൾ ഞങ്ങളെ ജീവനോടെയും ആരോഗ്യത്തോടെയും നിലനിർത്താൻ ആവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ബഹുമാനത്തോടെയാണ് അവർ ഞങ്ങളോട് പെരുമാറിയത്. ആരോഗ്യമെല്ലാം നോക്കുകയും ഭക്ഷണം നൽകുകയും ചെയ്തു.''

Update: 2023-11-10 12:04 GMT
Editor : Shaheer | By : Web Desk
Advertising

ഗസ്സ സിറ്റി: തങ്ങളുടെ പിടിയിലുള്ള ഇസ്രായേൽ ബന്ദികളുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് ഫലസ്തീൻ ഇസ്‌ലാമിക് ജിഹാദ് സായുധ വിഭാഗമായ അൽഖുദ്‌സ് ബ്രിഗേഡ്‌സ്. ഇസ്രായേൽ പൗരയായ വയോധികയുടെയും 13കാരന്റെയും ദൃശ്യങ്ങളാണു പുറത്തുവിട്ടത്. അടുത്ത ദിവസങ്ങളിൽ ഇവരെ മോചിപ്പിക്കുമെന്നാണു വിവരം.

ഹന്ന കസ്തിർ എന്ന പേരുള്ള വയോധിക വിഡിയോയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രൂക്ഷമായ ഭാഷയിൽ സംസാരിക്കുന്നുണ്ട്. ഇപ്പോഴത്തെ കുഴപ്പങ്ങൾക്കെല്ലാം ഉത്തരവാദി നെതന്യാഹുവാണെന്ന് അവർ ആരോപിക്കുന്നു. നിരപരാധികളുടെയും കുഞ്ഞുങ്ങളുടെയും കൂട്ടക്കുരുതിയുടെ കുറ്റവും ഇസ്രായേൽ പ്രധാനമന്ത്രിക്കാണെന്നാണ് ഹന്ന പറയുന്നത്. അൽഖുദ്‌സ് സംഘത്തിൽനിന്നു നല്ല പെരുമാറ്റമാണുണ്ടായതെന്നം അവർ വിഡിയോയിൽ വെളിപ്പെടുത്തുന്നു.

'എന്റേതല്ലാത്തൊരു ഇടത്താണ് ഞാനിപ്പോഴുള്ളത്. വീടിനെ മിസ് ചെയ്യുന്നുണ്ട്. മക്കളോടും ഭർത്താവ് റാമിയോടും പ്രിയപ്പെട്ടവരോടും കുടുംബത്തോടുമെല്ലാം എന്റെ സ്‌നേഹം അറിയിക്കുന്നു. അടുത്തയാഴ്ച നിങ്ങളെയെല്ലാം കാണാനാകുമെന്നാണു പ്രതീക്ഷ. എല്ലാവരും നല്ല നിലയിലും ആരോഗ്യത്തിലുമാണ്.''-ഹന്ന കസ്തിർ വിഡിയോയിൽ തുടരുന്നു.

''എല്ലാ കുഴപ്പങ്ങളുടെയും നമുക്ക് സംഭവിച്ച എല്ലാ പ്രശ്‌നങ്ങളുടെയും കാരണക്കാരന്‍ നെതന്യാഹു ആണ്. നല്ലതെല്ലാം നെതന്യാഹു തകർത്തുകളഞ്ഞു. ജനങ്ങളെ പിന്തുടര്‍ന്നു പീഡിപ്പിച്ചു. കുട്ടികൾ കൊല്ലപ്പെടുന്നതിനെല്ലാം കാരണം അയാളാണ്. ഗുരുതരമായ പിഴവുകളാണ് അദ്ദേഹം വരുത്തിയത്. നമ്മുടെ ആളുകൾക്കും മറ്റൊരു സമൂഹത്തിനുമെല്ലാം അയാൾ പരിക്കുണ്ടാക്കി. എല്ലാ പ്രശ്‌നത്തിനും ഉത്തരവാദി നെതന്യാഹുവാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നെതന്യാഹു സർക്കാർ രാജിവച്ച് വീട്ടിൽ പോകേണ്ട സമയമാണിത്.''

ഖുദ്‌സ് പോരാളികൾ തങ്ങളെ ജീവനോടെയും ആരോഗ്യത്തോടെയും നിലനിർത്താൻ അവർക്കാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും ഹന്ന കസ്തിർ വെളിപ്പെടുത്തി. എല്ലാം നല്ല നിലയിലായിരുന്നു. അവർ ബഹുമാനത്തോടെയാണ് ഞങ്ങളോട് പെരുമാറിയത്. ആരോഗ്യസ്ഥിതിയെല്ലാം നോക്കുകയും ഭക്ഷണം നൽകുകയും ചെയ്തു. ഉറങ്ങാൻ നല്ലൊരു ഇടവും നൽകി. എല്ലാം സാധാരണനിലയിലാണു പോയതെന്നും അവർ പറഞ്ഞു.

മൊത്തത്തിൽ അവർ തങ്ങളോട് നല്ല രീതിയിലാണു പെരുമാറിയത്. ഞങ്ങൾക്ക് സമാധാനത്തോടെയും ആരോഗ്യത്തോടെയും കുടുംബത്തിലേക്കു മടങ്ങാനാകും തരത്തിൽ കൃത്യമായ കരാറുണ്ടാക്കണമെന്ന് ഇസ്രായേൽ ഭരണകൂടത്തോട് ആവശ്യപ്പെടുകയാണെന്നം ഹന്ന കസ്തിർ കൂട്ടിച്ചേർത്തു.

Summary: ''Netanyahu destroyed everything beautiful. He targeted people and tortured them. He is the reason why children are being killed'': Says newly released video of the Israeli woman, named Hanna Kastir, who may be released next week

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News