'എല്ലാത്തിനും കാരണം അമേരിക്ക';റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ പ്രതികരണവുമായി ഉത്തര കൊറിയ
യുക്രൈ്‌നിലെ പ്രതിസന്ധിയുടെ മൂലകാരണം കിടക്കുന്നതു യു.എസിന്റെ അപ്രമാദിത്തവും ഏകപക്ഷീയ നിലപാടുകളിലും കൂടിയാണ്'- ഉത്തര കൊറിയയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ശനിയാഴ്ച പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു
യുക്രൈനിലെ റഷ്യൻ അധിനിവേശത്തിൽ ആദ്യ പ്രതികരണവുമായി ഉത്തര കൊറിയ.യുക്രൈനിൽ റഷ്യയുടെ അധിനിവേശത്തിന്റെ പ്രധാന കാരണം യു.എസ് ആണെന്ന് ഉത്തര കൊറിയ ആരോപിച്ചു. റഷ്യയ്‌ക്കെതിരായ വിമർശനങ്ങളെ പ്രതിരോധിച്ചാണ് പ്യോങ്‌യാങ്ങിന്റെ പ്രതികരണം.
'യുക്രൈ്‌നിലെ പ്രതിസന്ധിയുടെ മൂലകാരണം കിടക്കുന്നതു യു.എസിന്റെ അപ്രമാദിത്തവും ഏകപക്ഷീയ നിലപാടുകളിലും കൂടിയാണ്'- ഉത്തര കൊറിയയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ശനിയാഴ്ച പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.
പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കും പുട്ടിനുമെതിരെ ഉപരോധങ്ങൾ ശക്തമാക്കിയിട്ടുണ്ട്. എന്നാൽ, യുദ്ധത്തിൽനിന്നു പിന്മാറുമെന്ന യാതൊരു സൂചനയും റഷ്യയുടെ ഭാഗത്തുനിന്നും വന്നിട്ടില്ല. യുക്രൈൻ പ്രതിസന്ധിക്കു കാരണം അമേരിക്കയാണെന്നു പറഞ്ഞു റഷ്യയെ പ്രീതിപ്പെടുത്തിയിരിക്കുകയാണ് ഉത്തര കൊറിയ. സുരക്ഷയ്ക്കായി റഷ്യയ്ക്കു ന്യായമായ നടപടികളെടുക്കാമെന്നും വ്യക്തമാക്കുന്നു. ഉത്തര കൊറിയയുടെ പ്രധാന സഖ്യരാജ്യമായ ചൈനയും യു.എസിനെ കുറ്റപ്പെടുത്തുന്ന നിലപാടാണു വിഷയത്തിൽ സ്വീകരിച്ചത്.
യുക്രൈനുമായുള്ള ചർച്ചകൾക്കായി റഷ്യൻ പ്രതിനിധി സംഘം ബെലറൂസിലെത്തി. റഷ്യൻ വിദേശ്യകാര്യ മന്ത്രാലയത്തിൻറേയും, പ്രതിരോധ മന്ത്രാലയത്തിൻറേയും പ്രതിനിധികളാണ് സംഘത്തിലുള്ളത്. എന്നാൽ ബെലാറൂസിൽ റഷ്യയുമായി ചർച്ചക്കില്ലെന്ന് യുക്രൈൻ പ്രഡിസന്റ് സെലൻസ്‌കി അറിയിച്ചു. ചർച്ച നടത്താൻ അഞ്ച് സ്ഥലങ്ങൾ യുക്രൈൻ നിർദേശിച്ചു. വാർസോ, ബ്രാട്ടിസ്‌ലാവ, ബുഡാപെസ്റ്റ്, ഇസ്താംബൂൾ, ബാകു എന്നീ സ്ഥലങ്ങളിൽ വച്ചേ ചർച്ചക്ക് തയ്യാറാവൂ എന്നാണ് യുക്രൈൻ അറിയിച്ചത്. യുക്രൈനെതിരെയുള്ള റഷ്യൻ ആക്രമണം തുടരുകയാണ്. യുക്രൈനെ നാലു ഭാഗത്തുനിന്നും വളഞ്ഞ്, മുന്നേറ്റം തുടരാൻ സൈന്യത്തിന് റഷ്യ നിർദേശം നൽകി. തുടർച്ചയായി നാലാംദിവസവും കനത്ത ആക്രമണമാണ് റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇന്നലെ രാത്രിയും കിയവിന് നേരെ നിരവധി മിസൈൽ ആക്രണങ്ങളും ഷെല്ലാക്രമണങ്ങളും നടന്നു. വാസിൽകിയവിലെ എണ്ണ സംഭരണശാല റഷ്യ തകർത്തു.
തിങ്കളാഴ്ച രാവിലെ വരെ കിയവ് നഗരത്തിൽ കർഫ്യൂ ഏർപ്പെടുത്തി. കിയവ് നഗരത്തിൽ രാത്രിയും പകലും കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ. റഷ്യൻ സേന നഗരത്തിൽ കടന്നതിനാലാണ് പുതിയ തീരുമാനം. അതേസമയം ചെച്‌നിയൻ സൈന്യവും റഷ്യയ്‌ക്കൊപ്പം ചേർന്നു. യുക്രൈൻ സൈനിക കേന്ദ്രം പിടിച്ചെടുത്തെന്ന് ചെയ്‌നിയൻ പ്രസിഡൻറ് അറിയിച്ചു. റഷ്യൻ ആക്രമണത്തിൽ ഇതുവരെ 198 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ ആരോഗ്യമന്ത്രി അറിയിച്ചു. വ്യാഴാഴ്ച തുടങ്ങിയ റഷ്യൻ അധിനിവേശത്തിൽ 33 കുട്ടികൾ ഉൾപ്പെടെ 1,115 പേർക്ക് പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച മുതൽ 1,20,000 യുക്രൈൻ സ്വദേശികൾ പലായാനം ചെയ്‌തെന്നാണ് യുഎൻ കണക്ക്. യുക്രൈനിലെ വാസസ്ഥലങ്ങളെ ആക്രമിച്ചിട്ടില്ലെന്നാണ് റഷ്യ നേരത്തെ നൽകിയ വിശദീകരണം. കിയവിൽ ഫ്‌ലാറ്റ് സമുച്ചയത്തിന് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നാണ് റഷ്യ പറയുന്നത്. ആക്രമണം നടത്തിയെന്ന റിപ്പോർട്ട് പ്രതിരോധ മന്ത്രാലയം നിരസിച്ചു. കിയവിൽ