പാകിസ്താൻ തെരഞ്ഞെടുപ്പ്: ഇംറാൻ ഖാന്റെ പാർട്ടി ലീഡ് ചെയ്യുന്നുവെന്ന് റിപ്പോർട്ട്

ഇംറാൻ ഖാന്റെ പാർട്ടിയായ പി.ടി.ഐക്ക് മത്സരിക്കാൻ അനുമതി ലഭിച്ചിരുന്നില്ല, സ്വതന്ത്രരായാണ് സ്ഥാനാർഥികൾ മത്സരിച്ചത്

Update: 2024-02-09 02:11 GMT
Advertising

ഇസ്ലാമാബാദ്: പാകിസ്താൻ തെരഞ്ഞെടുപ്പിൽ ഇംറാൻ ഖാന്റെ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ) ലീഡ് ചെയ്യുന്നുവെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച നടന്ന തെ​രഞ്ഞെടുപ്പി​ന്റെ വോട്ടെണ്ണൽ ഫലം പുലർച്ചയോടെ പുറത്തുവന്നു തുടങ്ങിയത്.

ജയിലിലുള്ള ഇംറാൻ ഖാനും പാർട്ടിയിലെ പ്രമുഖർക്കും മത്സരിക്കാൻ അനുമതി ലഭിച്ചിരുന്നില്ല, അതിനാൽ സ്വതന്ത്രരായാണ് സ്ഥാനാർഥികൾ മത്സരിച്ചത്. പി.ടി​.ഐയുടെ നാല് സ്ഥാനാർഥികൾ പാർലമെന്റിലേക്ക് ജയിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. 150 സീറ്റ് നേടി വിജയിക്കുമെന്ന് അവകാശവാദവുമായി ഇന്നലെത്തന്നെ പിടിഐ രംഗത്തെത്തിയിരുന്നു.

മുൻ പ്രധാനമന്ത്രിമാരായ നവാസ് ശരീഫ് നയിക്കുന്ന പാകിസ്താൻ മുസ്ലിം ലീഗും (നവാസ്- പി.എം.എൽ.എൻ)  നാല് സീറ്റുകളിൽ ജയിച്ചു. മു ൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകനും മുൻ വിദേശ കാര്യ മന്ത്രിയുമായ ബിലാവൽ ഭുട്ടോയുടെ പാകിസ്താൻ പീപ്ൾ സ് പാർട്ടി പി.പി.പി രണ്ട് സീറ്റുകളിൽ ജയിച്ചു. എന്നിവയാണ് പ്രധാനമായും മത്സരരംഗത്തുള്ളത്.

എന്നാൽ വോട്ടെണ്ണൽ മന്ദഗതിയിലാണ് നടക്കുന്നതെന്നും റിപ്പോർട്ട് ഉണ്ട്. വോട്ടെണ്ണൽ വേഗത്തിലാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. തെരഞ്ഞെടുപ്പിനിടയിൽ പലയിടത്തും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. വിവിധയിടങ്ങളിലായി വ്യാഴാഴ്ച 12 സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും 39  പേർക്ക് പരിക്കേറ്റതായും സൈന്യം അറിയിച്ചു. 

 13 കോടി വോട്ടർമാരാണ് 16-ാമത് നാഷനൽ അ സംബ്ലിയിലേക്ക്266 എം.പിമാരെ തെരഞ്ഞെടുക്കുന്നത്. കേവല ഭൂ രിപക്ഷത്തിന് 134 സീറ്റ് വേണം. 167 അംഗീകൃത രാഷ്ട്രീയ പാർ ട്ടികളിലെ സ്ഥാനാർഥികളും സ്വ തന്ത്രരുമായി പാർലമെന്റിലേക്ക് 5121 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. പാർ ലമെന്റിലേക്കും പഞ്ചാബ്, സിന്ധ്, ബലൂചിസ്താൻ, ഖൈബർ പഖ്തൂൻഖ്വ എന്നീ നാല് പ്രവിശ്യ നിയമനിർമാണ സഭകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News