സെനറ്റർ അൻവാറുൽ ഹഖ് കാകർ പാകിസ്താൻ ഇടക്കാല പ്രധാനമന്ത്രി

വര്‍ഷാവസാനം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് കാകറിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാറായിരിക്കും മേൽനോട്ടം വഹിക്കുക.

Update: 2023-08-12 14:04 GMT
Advertising

ഇസ്‍ലാമാബാദ്: പാകിസ്താനിൽ സെനറ്റർ അൻവാറുൽ ഹഖ് കാകർ ഇടക്കാല പ്രധാനമന്ത്രിയാകും. പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും പ്രതിപക്ഷ നേതാവ് രാജ റിയാസും തമ്മിൽ ഇന്ന് നടന്ന അവസാന റൗണ്ട് കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനം. കാകറുടെ നിയമനത്തിന് പ്രസിഡന്റ് ആരിഫ് അൽവി അംഗീകാരം നൽകിയതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ബലൂചിസ്താന്‍ അവാമി പാര്‍ട്ടിയില്‍നിന്നുള്ള സെനറ്ററാണ് കാകര്‍. 2018 മുതല്‍ പാക് സെനറ്റില്‍ അംഗമാണ്. പുതിയ സർക്കാർ തെരഞ്ഞെടുക്കപ്പെടുന്നതുവരെ കാകർ പ്രധാനമന്ത്രിയായി തുടരും. സർക്കാർ പിരിച്ചുവിട്ടാൽ 90 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പാകിസ്താൻ ഭരണഘടന നിഷ്കർഷിക്കുന്നത്. വര്‍ഷാവസാനം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് കാകറിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാറായിരിക്കും മേൽനോട്ടം വഹിക്കുക.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News