ഇസ്രായേൽ ഉപരോധം: ഫലസ്തീനിലെ ആദ്യ ഒളിമ്പ്യൻ മാജിദ് അബൂ മറാഹീൽ ചികിത്സ കിട്ടാതെ മരിച്ചു
ഇസ്രായേൽ തുടരുന്ന യുദ്ധവും ഉപരോധം കാരണം ആശുപത്രികൾ തകർന്നതും മരുന്നുൾപ്പടെയുള്ളവയുടെ ക്ഷാമവും മൂലം ചികിത്സ കിട്ടാതൊയാണ് കായികതാരം മരണത്തിന് കീഴടങ്ങിയത്
ഗസ: ഒളിമ്പിക്സിൽ ആദ്യമായി ഫലസ്തീനെ പ്രതിനിധാനംചെയ്ത് ചരിത്രം കുറിച്ച അത്ലറ്റ് മാജിദ് അബൂ മറാഹീൽ നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ ചികിത്സ കിട്ടാതെ മരിച്ചു. ഫലസ്തീനിലെ ആദ്യ ഒളിമ്പ്യനും ഒളിമ്പിക് പതാകവാഹകനുമായിരുന്ന മാജിദ് വൃക്കരോഗ ബാധിതനായിരുന്നു.
ഇസ്രായേൽ തുടരുന്ന യുദ്ധവും ഉപരോധം കാരണം ആശുപത്രികൾ തകർന്നതും മരുന്നുൾപ്പടെയുള്ളവയുടെ ക്ഷാമവും മൂലം ചികിത്സ കിട്ടാതൊയാണ് 61 വയസിൽ കായികതാരം മരണത്തിന് കീഴടങ്ങിയത്.
‘ഞങ്ങൾ അവനെ ഈജിപ്തിലേക്ക് മാറ്റാൻ ശ്രമിച്ചു, എന്നാൽ പിന്നീട് റഫ ക്രോസിംഗ് ഇസ്രായേൽ അടച്ചതോടെ അതുമുടങ്ങി. പിന്നാലെ അവൻ്റെ അവസ്ഥ വഷളായെന്നും സഹോദരൻ പറഞ്ഞു. 1996-ൽ അറ്റ്‌ലാൻ്റയിൽ നടന്ന ഒളിമ്പിക്‌സിലാണ് ഫലസ്തീനിനെ പ്രതിനിധീകരിച്ചത്. പതിനായിരം മീറ്റർ ഓട്ട മത്സരത്തിലാണ് പങ്കെടുത്തത്.