ഒരു കുപ്പിവെള്ളത്തിന് 3000 രൂപ, ചോറിന് 7000 രൂപ, കാബൂളില്‍ അവശ്യസാധനങ്ങള്‍ക്ക് തീവില

ഇരട്ട ചാവേര്‍ സ്‌ഫോടനത്തിന് ശേഷവും കാബൂള്‍ വിമാനത്താവളത്തിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് നിലച്ചിട്ടില്ല.

Update: 2021-08-27 12:29 GMT
Editor : Suhail | By : Web Desk
Advertising

വിദേശ സൈന്യത്തിന് രാജ്യംവിടാന്‍ നിശ്ചയിച്ച സമയപരിധി ആഗസ്റ്റോടെ തീരാനിരിക്കെ, അഫ്ഗാനിസ്ഥാനില്‍ നിന്നും ഒഴിപ്പിക്കല്‍ വേഗത്തിലാക്കി സഖ്യരാജ്യങ്ങള്‍. അതിനിടെ അഫ്ഗാനില്‍ അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഭക്ഷണത്തിനും വെള്ളത്തിനും തീവിലയാണ് അഫ്ഗാനിസ്ഥാനിലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കാബൂള്‍ എയര്‍പ്പോര്‍ട്ടിന് പുറത്ത് ഒരു കുപ്പി വെള്ളത്തിന് നാല്‍പ്പതു ഡോളര്‍ വിലയെന്നാണ് റോയിട്ടേഴ്‌സ് പുറത്തുവിട്ട വീഡിയോയില്‍ പ്രദേശവാസി പറയുന്നത്. ഏകദേശം മൂവായിരം രൂപോളം വരുമിത്. ഒരു പ്ലേറ്റ് ചോറിന് നൂറു ഡോളറാണ് വില (ഏകദേശം ഏഴായിരത്തോളം രൂപ). എന്നാല്‍ ഇതു തന്നെയും ഡോളറില്‍ പണം നല്‍കിയാലെ ലഭിക്കൂവെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരട്ട ചാവേര്‍ സ്‌ഫോടനത്തിന് ശേഷവും കാബുള്‍ വിമാത്താവളത്തിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് നിലച്ചിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ അവസാനിപ്പിക്കുമെന്നാണ് യു.കെയും സ്‌പെയിനും നേരത്തേ തന്നെ അറിയിച്ചിട്ടുള്ളത്.

എന്നാല്‍ നൂറു കണക്കിന് അമേരിക്കക്കാര്‍ ഇനിയും അഫ്ഗാനില്‍ ബാക്കിയാണ്. ഇതിനും പുറമെയാണ് എയര്‍പ്പോര്‍ട്ട് ഗെയിറ്റിന് പുറത്ത് രാജ്യംവിടാന്‍ കാത്തുനില്‍ക്കുന്ന ആയിരക്കണക്കിനു വരുന്ന അഫ്ഗാന്‍ ജനങ്ങള്‍.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News