മെറ്റയെ തീവ്രവാദ സംഘടനകളില്‍ ഉൾപ്പെടുത്തി റഷ്യ

രാജ്യത്തിന്റെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയായ റോസ്ഫിൻമോണിറ്ററിങ്ങാണ് തീവ്രവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്

Update: 2022-10-11 15:22 GMT
Advertising

മോസ്‌കോ: ഫേസ്ബുക്കിന്റെ മാതൃസ്ഥാപനവും യു.എസ് ടെക് ഭീമനുമായ മെറ്റയെ തീവ്രവാദ സംഘടനകളില്‍ ഉള്‍പ്പെടുത്തി റഷ്യ. രാജ്യത്തിന്റെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയായ റോസ്ഫിൻ മോണിറ്ററിങ്ങാണ് മെറ്റയെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തിയത്. തീവ്രവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണത്തിനെതിരെ മെറ്റ ഹരജി നല്‍കിയെങ്കിലും മോസ്‌കോ കോടതി തള്ളുകയായിരുന്നു.  ഇതിന് പിന്നാലെയാണ് നടപടി.

യുക്രൈനില്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റര്‍ ഉൾപ്പെടെയള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് റഷ്യ വിലക്കേർപ്പെടുത്തിയിരുന്നു. റഷ്യയ്ക്കെതിരെ ആക്രമണം നടത്തുന്ന തരത്തിലുള്ള കണ്ടന്റുകൾ പോസ്റ്റ് ചെയ്യാൻ യുക്രൈനിലെ സോഷ്യൽ മീഡിയ ഉപയോക്താക്കളെ പ്രോത്സാഹിപ്പിച്ചുവെന്ന് ആരോപിച്ചാണ് വിലക്കേർപ്പെടുത്തിയത്. നേരത്തെ റഷ്യയിൽ വരുന്നതിന് വിലക്കേർപ്പെടുത്തിയ യുഎസ് പൗരൻമാരുടെ പട്ടികയിൽ മെറ്റ മേധാവി മാർക്ക് സക്കർബർഗിനെയും ഉൾപ്പെടുത്തിയിരുന്നു.

അതേസമയം റഷ്യയിൽ തീവ്രവാദ പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും റഷോഫോബിയക്കെതിരായാണ് പ്രവർത്തിച്ചതെന്നുമാണ് മെറ്റയുടെ വാദം. എന്നാൽ ഈ വാദം കോടതി മുഖവിലക്കെടുത്തില്ല.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News