ജനസംഖ്യ കുറയുന്നു; പ്രസവത്തിനായി സ്‌കൂൾ വിദ്യാർഥിനികള്‍ക്ക് ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്ത് റഷ്യൻ നഗരം

സ്കൂൾ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവത്തിനായി പണം നൽകുന്ന റഷ്യയിലെ ആദ്യത്തെ മേഖലയായി ഒറിയോൾ മാറി

Update: 2025-03-26 05:36 GMT
Editor : rishad | By : Web Desk
ജനസംഖ്യ കുറയുന്നു; പ്രസവത്തിനായി സ്‌കൂൾ വിദ്യാർഥിനികള്‍ക്ക് ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്ത് റഷ്യൻ നഗരം
AddThis Website Tools
Advertising

മോസ്കോ: ജനസംഖ്യയിലെ കുറവ് പരിഹരിക്കാന്‍ ഇടപെടലുമായി റഷ്യ. പ്രസവത്തിനായി സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഏകദേശം 1,200 ഡോളർ (1.02 ലക്ഷം രൂപ) പണമായി നല്‍കുമെന്നാണ് മധ്യ റഷ്യയിലെ ഒറിയോൾ മേഖല വ്യക്തമാക്കിയിരിക്കുന്നത്.

ഇത്തരത്തില്‍ സ്കൂൾ വിദ്യാർത്ഥിനികൾക്ക് പ്രസവത്തിനായി പണം നൽകുന്ന രാജ്യത്തെ ആദ്യത്തെ മേഖലയായി ഒറിയോൾ മാറി. ഗവർണർ ആൻഡ്രി ക്ലിച്ച്കോവാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

മോസ്കോയിൽ നിന്ന് ഏകദേശം 320 കിലോമീറ്റർ തെക്ക് മാറി സ്ഥിതി ചെയ്യുന്ന ഒറിയോളിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജനസംഖ്യയില്‍ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. ഏകദേശം 8,000ത്തിലധികം ആളുകളുടെ കുറവാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്ക് റഷ്യയിലെ ചില മേഖലകളില്‍ പ്രസവാനുകൂല്യം നല്‍കുന്നുണ്ട്. ഈ വർഷം മുതലാണ് 1,200 ഡോളർ നല്‍കുന്ന പദ്ധതി യൂണിവേഴ്സിറ്റി തലങ്ങളില്‍ പ്രഖ്യാപിച്ചത്.

പുതിയ ഉത്തരവ് പ്രകാരം സ്കൂൾ പ്രായത്തിലുള്ള പെൺകുട്ടികൾക്കും ഈ പേയ്‌മെന്റുകൾ ബാധകമാണെന്നാണ് ഗവര്‍ണറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നത്. റഷ്യയില്‍ പൊതുവെ ജനസംഖ്യയില്‍ കുറവാണ് രേഖപ്പെടുത്തുന്നത്. യുക്രൈനെതിരായ യുദ്ധമാണ് ജനസംഖ്യയിലെ കുറവ് റഷ്യ കാര്യമായി എടുക്കുന്നത്. ജനനനിരക്ക് വർധിപ്പിക്കുന്നതിന് ഊന്നൽ നൽകണമെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അടിക്കടി വ്യക്തമാക്കുന്നുണ്ട്. മൂന്നോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങൾ സാധാരണമായി മാറണമെന്നായിരുന്നു പുടിന്‍ പറഞ്ഞിരുന്നത്.

അതേസമയം, പ്രത്യുത്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനെതിരെയുള്ള ക്യാമ്പയനുകളെ ശക്തമായാണ് റഷ്യ നേരിടുന്നത്. കുട്ടികളില്ലാത്ത ജീവിതശൈലി ആശയങ്ങളെ തീവ്രവാദ പ്രത്യയശാസ്ത്രമായാണ് അധികാരികള്‍ കാണുന്നത്. ഗർഭഛിദ്രത്തിനുള്ള നിര്‍ബന്ധിത നീക്കം നിയമവിരുദ്ധമാക്കിയിട്ടുണ്ട്. ഇതോടൊപ്പം പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രസവാനുകൂല്യങ്ങളും വിപുലീകരിച്ചിട്ടുണ്ട്. റഷ്യയിലെ ജനനനിരക്ക് 25 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം മരണനിരക്ക് വർദ്ധിക്കുന്നുമുണ്ട്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News