കുട്ടികളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താൽ പണികിട്ടും; നിയമത്തിന് ഫ്രഞ്ച് പാർലമെന്‍റിന്‍റെ അംഗീകാരം

കുട്ടികളുടെ അശ്ലീലചിത്രങ്ങളിൽ ഉപയോഗിക്കപ്പെടുന്ന 50 ശതമാനം ചിത്രങ്ങളും മാതാപിതാക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചവയാണെന്നാണ് നിയമം അവതരിപ്പിച്ച് ഫ്രഞ്ച് എം.പി ചൂണ്ടിക്കാട്ടിയത്

Update: 2023-03-21 13:07 GMT
Editor : Shaheer | By : Web Desk
Advertising

പാരിസ്: ഇന്റർനെറ്റിൽ കുട്ടികളുടെ സ്വകാര്യ ഉറപ്പാക്കുന്ന നിയമത്തിന് ഫ്രഞ്ച് പാർലമെന്റിന്റെ അംഗീകാരം. കുട്ടികളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് വിലക്കുന്നതാണ് നിയമം. പാർലമെന്റ് അംഗം ബ്രൂണോ സ്റ്റഡർ അവതരിപ്പിച്ച ബിൽ ഏകകണ്ഠമായാണ് ഫ്രഞ്ച് ദേശീയ അസംബ്ലി അംഗീകാരം നൽകിയത്.

പുതിയ നിയമപ്രകാരം കുട്ടികളുടെ അനുമതി കൂടാതെ അവരുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് ഇനിമുതൽ ഫ്രാൻസിൽ ശിക്ഷാർഹമായ കുറ്റമായിരിക്കും. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം രക്ഷിതാക്കളെന്ന നിലയ്ക്ക് മാതാപിതാക്കൾക്കായിരിക്കുമെന്നും നിയമത്തിൽ പറയുന്നു. നിയമത്തിന് ഇനി സെനറ്റിന്റെ കൂടി അംഗീകാരം ആവശ്യമുണ്ട്. നിയമം പ്രാബല്യത്തിൽ വരുംമുൻപ് പ്രസിഡന്റ് പരസ്യവിളംബരവും നടത്തും.

മാതാപിതാക്കൾക്ക് കുട്ടികളുടെ ഫോട്ടോകളുടെ സമ്പൂർണാവകാശമില്ലെന്ന് പഠിപ്പിക്കുകയാണ് നിയമം വഴി ലക്ഷ്യമിടുന്നതെന്ന് ബ്രൂണോ സ്റ്റഡർ പറഞ്ഞു. ഫ്രാൻസിൽ 13 വയസുള്ള ഒരു കുട്ടിയുടെ ശരാശരി 1,3000ഓളം ചിത്രങ്ങളാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നതെന്ന് നിയമം അവതരിപ്പിച്ച് എം.പി ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിലുള്ള ഈ കുട്ടികളുടെ ഫോട്ടോ അശ്ലീലചിത്രങ്ങളിലടക്കം ദുരുപയോഗപ്പെടുത്തപ്പെടാൻ സാധ്യതയുണ്ട്. കുട്ടികളുടെ അശ്ലീലചിത്രങ്ങളിൽ ഉപയോഗിക്കപ്പെടുന്ന ചിത്രങ്ങളിൽ 50 ശതമാനവും മാതാപിതാക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചവയാണ്. ഇതിന്റെ പേരിൽ സ്‌കൂൾ അടക്കമുള്ള സ്ഥലങ്ങളിൽ സഹപാഠികൾക്കും സുഹൃത്തുക്കൾക്കും ഇടയിൽ വേടയാടപ്പെടാനും ഇടയുണ്ടെന്നും ബ്രൂണോ സ്റ്റഡർ കൂട്ടിച്ചേർത്തു.

കുട്ടികളുടെ അവകാശത്തിനായി പ്രവർത്തിക്കുന്ന പ്രതിനിധി സമിതിയിൽ അംഗമാണ് ബ്രൂണോ സ്റ്റഡർ. 2022 സെപ്റ്റംബറിലാണ് സമിതിക്ക് രൂപംനൽകിയത്.

Summary: French National Assembly unanimously pass a new law that bans parents from sharing photos of their children on social media

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News