ബംഗ്ലാദേശിൽ ശൈഖ് ഹസീന വീണ്ടും പ്രധാനമന്ത്രി; എതിർ സ്ഥാനാർഥിക്ക് ലഭിച്ചത് 460 വോട്ടുകൾ മാത്രം
പാൽഗഞ്ചിൽ നിന്ന് 249,962 വോട്ടുകൾ നേടിയാണ് ഹസീനയുടെ ജയം
Update: 2024-01-08 03:11 GMT
ധാക്ക: ബംഗ്ലാദേശ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ തുടർച്ചയായി അഞ്ചാം തവണയും ജയിച്ച് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഗോപാൽഗഞ്ചിൽ നിന്ന് 249,962 വോട്ടുകൾ നേടിയാണ് ഹസീനയുടെ ജയം. എതിർ സ്ഥാനാർത്ഥിക്ക് 460 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പാർലമെന്റിലെ 300ൽ 172 സീറ്റിലും ഹസീനയുടെ അവാമി ലീഗ് ജയിച്ചപ്പോൾ സഖ്യ കക്ഷിയായ ജാതിയ പാർട്ടി എട്ട് സീറ്റ് നേടി.
ക്രിക്കറ്റ് താരം ഷാകിബ് അൽ ഹസൻ തന്റെ മണ്ഡലമായ മഗുരയിൽ ഒന്നര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു.തെരഞ്ഞെടുപ്പ് കപടമാണെന്ന് ആരോപിച്ച് പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ്നാഷണലിസ്റ്റ് പാർട്ടി വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുൻപ് ബിഎൻപി നേതാക്കളെയും അനുഭാവികളെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്തതിരുന്നു.