ഇന്ത്യയുമായി ആദ്യ ചര്‍ച്ചയ്‌ക്കെത്തിയത് ഇന്ത്യന്‍ സൈന്യം പരിശീലിപ്പിച്ച താലിബാന്‍ നേതാവ്

ദോ​ഹ​യി​ൽ താ​ലി​ബാന്റെ രാ​ഷ്​​ട്രീ​യ​കാ​ര്യ ഓ​ഫി​സ്​ മേ​ധാ​വി​യാണ് ഷേ​ർ മു​ഹ​മ്മ​ദ്​ അ​ബ്ബാ​സ്​ സ്​​റ്റാ​നെ​ക്​​സാ​യി

Update: 2021-09-01 06:56 GMT
Advertising

അഫ്​ഗാനിസ്ഥാനിൽ ഭരണം പിടിച്ച ശേഷം ഇന്ത്യയുമായുള്ള ആദ്യ ചർച്ചയ്ക്ക് താലിബാന്‍ നിയോഗിച്ചത് ഇന്ത്യന്‍ സൈന്യം പരിശീലനം നല്‍കിയ ഷേ​ർ മു​ഹ​മ്മ​ദ്​ അ​ബ്ബാ​സ്​ സ്​​റ്റാ​നെ​ക്​​സാ​യിയെ. താ​ലി​ബാന്റെ രാ​ഷ്​​ട്രീ​യ​കാ​ര്യ ഓ​ഫി​സ്​ മേ​ധാ​വി​യായ സ്​​റ്റാ​നെ​ക്​​സാ​യി ദോ​ഹ​യി​ലെ ഇന്ത്യൻ എംബസിയിലെത്തിയാണ് സ്ഥാനപതി ദീപക് മിത്തലുമായി ചര്‍ച്ച നടത്തിയത്. ആദ്യമായാണ് താലിബാനുമായി നയതന്ത്രചര്‍ച്ച നടത്തിയതായി ഇന്ത്യ സ്ഥിരീകരിക്കുന്നത്.

1979നും 1982നും ഇടയില്‍ മൂന്നു വര്‍ഷം മധ്യപ്രദേശിലെ നൗഗോണിലുള്ള ആര്‍മി കേഡറ്റ് കോളജില്‍ ജവാനായും തുടര്‍ന്ന് ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ ഓഫിസറായും സ്​​റ്റാ​നെ​ക്​​സാ​യി പരിശീലനം നേടിയിട്ടുണ്ട്. 1948 മുതൽ അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ നിരവധി ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കേഡറ്റുകളെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിൽ പരിശീലിപ്പിച്ചിരുന്നു. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള അപൂര്‍വം താലിബാന്‍ നേതാക്കളില്‍ ഒരാള സ്​​റ്റാ​നെ​ക്​​സാ​യി താലിബാന്‍ മുന്‍ ഭരണത്തില്‍ അഫ്ഗാന്‍ ഉപവിദേശകാര്യമന്ത്രിയായിരുന്നു.

അ​ഫ്​​ഗാന്റെ മ​ണ്ണ്​ ഇ​ന്ത്യ​ക്കെ​തി​രാ​യ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ഒ​രു വി​ധ​ത്തി​ലും ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​രു​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഉ​ത്​​ക​ണ്​​ഠ പ​ങ്കു​വെ​ക്കു​ക​യാ​ണെ​ന്നും കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ഇ​ന്ത്യ​ൻ സ്​​ഥാ​ന​പ​തി താ​ലി​ബാ​ൻ പ്ര​തി​നി​ധി​യെ അ​റി​യി​ച്ചു. അ​ഫ്​​ഗാ​നി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ​യും ഇ​ന്ത്യ​യി​ൽ അ​ഭ​യം തേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഹി​ന്ദു, സി​ഖ്​ വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ ച​ർ​ച്ച​യി​ൽ ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ട​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ വി​ശ​ദീ​ക​രി​ച്ചു. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ അ​നു​കൂ​ല​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന്​ താ​ലി​ബാ​ൻ നേ​താ​വ്​ അ​റി​യി​ച്ച​താ​യും പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​മാ​യി സൗ​ഹൃ​ദ​ത്തി​ന്​ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും ന​ല്ല ബ​ന്ധം തു​ട​രാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നു​വെ​ന്നും വ്യ​ക്​​ത​മാ​ക്കി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ താ​ലി​ബാ​ൻ നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ചി​രു​ന്നു. ഇ​ന്ത്യ​യു​മാ​യി രാ​ഷ്​​ട്രീ​യ, സാ​മ്പ​ത്തി​ക, വ്യാ​പാ​ര, സാം​സ്​​കാ​രി​ക ത​ല​ങ്ങ​ളി​ൽ ന​ല്ല ബ​ന്ധം ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന്​ ഷേ​ർ മു​ഹ​മ്മ​ദ്​ അ​ബ്ബാ​സ്​ നേ​ര​ത്തേ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

Tags:    

Writer - അക്ഷയ് പേരാവൂർ

contributor

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News