ഗസ്സയിലേക്ക് സഹായമെത്തിക്കാൻ വെടിനിർത്തൽ അനിവാര്യമെന്ന് യു.എൻ

എംബസികളിലെ ജീവനക്കാരോട് വീടുകളിൽ തങ്ങാൻ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Update: 2023-10-19 17:44 GMT
Advertising

ഗസ്സ സിറ്റി: ഗസ്സയിലേക്ക് സഹായം ഉറപ്പാക്കാൻ വെടി നിർത്തൽ അനിവാര്യമെന്ന് യു.എൻ സെക്രട്ടറി ജനറൽ അ​​ന്റോ​ണി​യോ ഗു​ട്ട​റ​സ് വ്യക്തമാക്കി. ഗസ്സ ഉപരോധവും ആശുപത്രികളും സ്‌കൂളുകളും ആക്രമിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യു.എൻ ഹ്യൂമൻ റൈറ്റ്സ് വിഭാഗം പറഞ്ഞു. അതേസമയം, ബന്ദികളുടെ മോചനത്തിന് അമേരിക്ക ഖത്തർ മധ്യസ്ഥത തേടിയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. 

ഗസ്സയിൽ ആക്രമണം തുടരുന്നതിനിടെ വിവിധ രാജ്യങ്ങളിലെ എംബസി ജീവനക്കാരെ ഒഴിപ്പിക്കുകയാണ് ഇസ്രായേൽ. ബഹ്‌റൈൻ, ജോർദാൻ, മൊറോക്കൊ, ഈജിപ്ത്, തുർക്കി എന്നിവിടങ്ങളിലെ എംബസി ജീവനക്കാരെയാണ് ഒഴിപ്പിക്കുന്നത്. 20 എംബസികളിലെ ജീവനക്കാരോട് വീടുകളിൽ തങ്ങാൻ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News