യുക്രൈന് രഹസ്യ വിവരങ്ങള്‍ കൈമാറി; മുതിര്‍ന്ന ഉദ്യോഗസ്ഥനെ പിടികൂടി റഷ്യ
പ്രതിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതായി എഫ്എസ്ബി അറിയിച്ചു.
Update: 2022-09-13 10:42 GMT
യുക്രൈന് സൈനിക രഹസ്യ വിവരങ്ങൾ കൈമാറിയതിന് മുതിർന്ന ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് റഷ്യ. വ്യോമയാന ഫാക്ടറിയിലെ മാനേജറാണ് പിടിയിലായതെന്ന് ഫെഡറൽ സെക്യൂരിറ്റി ഏജൻസി (എഫ്എസ്ബി)യെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഇയാൾ റഷ്യയുടെ യുദ്ധവിമാന ഉപകരണങ്ങളുടെ ഫോട്ടോകൾ എടുത്ത് യുക്രൈൻ വ്യോമയാന പ്ലാന്റിൽ ജോലി ചെയ്യുന്ന യുക്രൈൻ പൗരന് അയയ്ക്കുകയായിരുന്നെന്ന് എഫ്എസ്ബി പറഞ്ഞു.
പ്രതിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതായി എഫ്എസ്ബി അറിയിച്ചു. ഇയാളുടെ പേരുവിവരങ്ങളിൽ ഏജൻസി പുറത്തുവിട്ടിട്ടില്ല.