യുക്രൈന് കൂടുതൽ സൈനിക സഹായവുമായി ബ്രിട്ടൻ

ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധങ്ങൾക്ക് ശേഷം പ്രതിരോധ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്ന ഏറ്റവും വലിയ തുകയാണിത്

Update: 2022-05-08 05:13 GMT
Advertising

ലണ്ടന്‍:യുക്രൈന് കൂടുതൽ സൈനിക സഹായവുമായി ബ്രിട്ടൻ. യുക്രൈൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയുടെ മുന്നോടിയായാണ് തീരുമാനം.

യുക്രൈനിലെ റഷ്യൻ അധിനിവേശം ആരംഭിച്ചതുമുതൽ യുക്രൈന് ശക്തമായ പിന്തുണ നൽകുന്നവരിൽ ഒരാളാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ധാരാളം മിസൈലുകളും, മറ്റു വ്യോമയാന പ്രതിരോധ മാർഗങ്ങളും യുക്രൈനിലേക്ക് അയച്ചതായാണ് റിപ്പോർട്ട്.

1.3 ബില്യൺ പൗണ്ടിന്റെ സഹായമാണ് നൽകുന്നത്. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധങ്ങൾക്ക് ശേഷം പ്രതിരോധ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്ന ഏറ്റവും വലിയ തുകയാണിതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കൂടാതെ രാജ്യത്തിന്റെ മുൻ ചെവുകളെക്കാൾ ഇരട്ടിയാണിതെന്നും സർക്കാർ അറിയിച്ചു.

പുടിന്റെ ആക്രമണം യുക്രൈനിൽ മാത്രമല്ല യൂറോപ്പിലുടനീളമുള്ള സമാധാനത്തിനും സുരക്ഷക്കും വെല്ലുവിളിയാണെന്ന് ബോറിസ് ജോൺസൻ പറഞ്ഞു.

ബ്രിട്ടൻ കാര്യമായ സൈനികസഹായം നൽകിയിട്ടുണ്ടെങ്കിലും യുക്രൈനിൽ നിന്നും പലായനം ചെയ്ത അഞ്ച് ദശലക്ഷത്തിലധികം പേരിൽ കുറച്ച് പേരെ മാത്രമേ സ്വീകരിച്ചിട്ടുള്ളു എന്ന ആരോണം ഉയരുന്നുണ്ട്. എന്നാൽ 86,000 പേർക്കുള്ള വിസകൾ ഇതുവരെ നൽകിയെന്നും അതിൽ 27,000 പേർ രാജ്യത്തെത്തിയെന്നുമാണ് ബ്രിട്ടീഷ് സർക്കാറിന്റെ വാദം.

അതേ സമയം കീഴടങ്ങില്ലെന്നും റഷ്യക്കെതിരെ ചെറുത്തു നിൽപ്പ് തുടരുകയാണെന്നും യുക്രൈൻ സൈന്യം അറിയിച്ചു. നിലവിൽ തെക്കൻ യുക്രൈനിലെ തുറമുഖ നഗരമായ മരിയുപോളിലെ അസോവ്സ്റ്റാൾ ഉരുക്കു ഫാക്ടറി ഒഴികയുള്ള ഭാഗങ്ങൾ റഷ്യയുടെ നിയന്ത്രണത്തിലായി കഴിഞ്ഞെന്നാണ് റഷ്യയുടെ അവകാശ വാദം.

മുന്നൂറിലധികം സാധാരണക്കാർ മരിയുപോളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് യുക്രൈൻ വ്യക്തമാക്കി. ഇവരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ദീർഘകാല വെടിനിർത്തൽ ആവശ്യമാണെന്ന് യുക്രൈൻ പ്രസിഡൻറ് വ്‌ലാദിമർ സെലൻസ്‌കി വ്യക്തമാക്കി. അതിനിടെ മരിയുപോളിലെ ജനങ്ങളെ ഒഴിപ്പിക്കാനായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മനുഷത്വ ഇടനാഴി റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News