'വെസ്റ്റ് ബാങ്കിലെ അതിക്രമം അനുവദിക്കാനാകില്ല'; ഇസ്രായേലിനെതിരെ യു.എൻ സമിതി

വെസ്റ്റ് ബാങ്കിലെ പൗരാവകാശ സംഘടനകൾക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ഇസ്രായേൽ ആരോപണം വസ്തുതക്ക് നിരക്കുന്നതല്ലെന്നാണ് സമിതിയുടെ കണ്ടെത്തൽ

Update: 2022-09-15 17:22 GMT
Advertising

ഫലസ്തീൻ സമൂഹത്തിനെതിരെ ഇസ്രായേൽ തുടരുന്ന ക്രൂരതകൾക്കെതിരെ യു.എൻ നിയോഗിച്ച മനഷ്യാവകാശ സമിതി രംഗത്ത്. വെസ്റ്റ് ബാങ്കിലും മറ്റും സൈന്യം നടത്തുന്ന അതിക്രമങ്ങൾ നിയമവിരുദ്ധമാണെന്ന് സമിതി കുറ്റപ്പെടുത്തി. സർക്കാറേതര സംഘടനകൾക്കെതിരെ സ്വീകരിച്ച നടപടി പുനഃപരിശോധിക്കാനും സമിതി ഇസ്രായേലിനോട് ആവശ്യപ്പെട്ടു.

ഗസ്സക്കു പുറമെ വെസ്റ്റ് ബാങ്കിലേക്കും ഇസ്രായേൽ അതിക്രമങ്ങൾ നീളുന്നത് ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്ന് യു.എൻ നിയോഗിച്ച ഇരുപത്തിനാലംഗ മനുഷ്യാവകാശ സമിതി പറഞ്ഞു. റാമല്ലയിലെ നിരവധി സർക്കാറേതര, ജീവകാരുണ്യ സംഘടനകൾക്ക് ഇസ്രായേൽ അടുത്തിടെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഒട്ടും സ്വീകാര്യമായ നടപടിയല്ല ഇതെന്ന് സമിതി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര ചട്ടങ്ങൾക്ക് വിരുദ്ധമായ നീക്കം ഒരു നിലക്കും പൊറുപ്പിക്കാനാവില്ല. യു.എന്നിനു ഇതു സംബന്ധിച്ച് സമിതി വിശദ റിപ്പോർട്ട് കൈമാറും.

സിവിലിയൻ സമൂഹത്തിനും അവരുടെ കൂട്ടായ്മകൾക്കും എതിരായ ക്രൂരതകളാണ് വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ തുടരുന്നത്. വെസ്റ്റ് ബാങ്കിലെ പൗരാവകാശ സംഘടനകൾക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ഇസ്രായേൽ ആരോപണം വസ്തുതക്ക് നിരക്കുന്നതല്ലെന്നാണ് സമിതിയുടെ കണ്ടെത്തൽ. നേരത്തെ അൽജസീറ റിപ്പോർട്ടറെ കൊലപ്പെടുത്തിയ ഇസ്രായേൽ സൈനിക നീക്കത്തിനെതിരെയും യു.എൻ രംഗത്തു വന്നിരുന്നു.

UN Committee Against Israel

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News