സിറിയയില്‍ യു.എസ് ആക്രമണം; തകർത്തത് ഇറാൻ അനുകൂല സായുധസേനാ കേന്ദ്രങ്ങള്‍
പ്രസിഡന്‍റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്
സിറിയയിലെ രണ്ട് കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് യു.എസ്. ഇറാൻ അനുകൂല സായുധസേനാ കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു.F16 യുദ്ധവിമാനം ഉപയോഗിച്ചാണ് ആക്രമിച്ചത്. പ്രസിഡന്‍റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്. സിറിയയിൽ നിന്ന് യുഎസ് സേനാകേന്ദ്രങ്ങൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു.
''യു.എസ് സംഘര്‍ഷം ആഗ്രഹിക്കുന്നില്ല. കുടൂതല്‍ ശത്രുതയില്‍ ഉദ്ദേശ്യമോ ആഗ്രഹമോ ഇല്ല. എന്നാൽ യുഎസ് സേനയ്‌ക്കെതിരായ ഇറാന്റെ പിന്തുണയുള്ള ഈ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ല, അത് അവസാനിപ്പിക്കണം,” ലോയ്‍ഡ് ഓസ്റ്റിന്‍ വ്യാഴാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. “ഞങ്ങളുടെ സേനയ്‌ക്കെതിരായ ഈ ആക്രമണങ്ങളിൽ കൈ മറയ്ക്കാനും തങ്ങളുടെ പങ്ക് നിഷേധിക്കാനും ഇറാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ അവരെ അനുവദിക്കില്ല. യുഎസ് സേനയ്‌ക്കെതിരായ ഇറാന്‍റെ പ്രോക്‌സികളുടെ ആക്രമണം തുടരുകയാണെങ്കിൽ, ഞങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാൻ ആവശ്യമായ കൂടുതൽ നടപടികൾ സ്വീകരിക്കാൻ ഞങ്ങൾ മടിക്കില്ല'' ഓസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.
“ഞങ്ങൾ തിരഞ്ഞെടുക്കുന്ന സമയത്തും ഞങ്ങൾ തിരഞ്ഞെടുക്കുന്ന രീതിയിലും” ആക്രമണങ്ങളോട് വാഷിംഗ്ടൺ പ്രതികരിക്കുമെന്ന് വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.