ട്രംപിനെതിരായ ആക്രമണം: യു.എസ് രഹസ്യാന്വേഷണ വിഭാഗം മേധാവി രാജിവച്ചു

2022 ആഗസ്റ്റ് മുതൽ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടറായി പ്രവർത്തിക്കുന്ന കിംബർലി ചീറ്റിൽ ആണ് സ്ഥാനമൊഴിഞ്ഞത്.

Update: 2024-07-23 15:40 GMT
Advertising

വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾ ട്രംപിനെതിരായ ആക്രമണത്തിന് പിന്നാലെ രഹസ്യാന്വേഷണ വിഭാഗം മേധാവി രാജിവച്ചു. 2022 ആഗസ്റ്റ് മുതൽ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടറായി പ്രവർത്തിക്കുന്ന കിംബർലി ചീറ്റിൽ ആണ് സ്ഥാനമൊഴിഞ്ഞത്.

''സുരക്ഷാ വീഴ്ചയുടെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. സമീപകാല സംഭവങ്ങളുടെ വെളിച്ചത്തിൽ നിങ്ങളുടെ ഡയറക്ടർ സ്ഥാനം ഒഴിയാനുള്ള ബുദ്ധിമുട്ടുള്ള തീരുമാനമെടുത്തത് ഹൃദയഭാരത്തോടെയാണ്''-ചൊവ്വാഴ്ച ജീവനക്കാർക്ക് അയച്ച ഇമെയിലിൽ കിംബർലി പറഞ്ഞു.

അടുത്തിടെ പെൻസിൽവാനിയയിലെ പ്രചാരണ റാലിയിൽ ട്രംപിന് നേരെയുണ്ടായ വധശ്രമത്തിൽ കിംബർലിക്കെതിരെ വലിയ വിമർശനമുയർന്നിരുന്നു. യു.എസ് കോൺഗ്രസ് കമ്മിറ്റി മുന്നിൽ ഹാജരായ കിംബർലിയെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും രൂക്ഷമായി കടന്നാക്രമിച്ചിരുന്നു. അന്വേഷണത്തെ കുറിച്ചുള്ള പല ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകാൻ കിംബർലിക്ക് കഴിഞ്ഞിരുന്നില്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News