ചെങ്കടലിൽ അമേരിക്കൻ​ കപ്പല്‍ വീണ്ടും ഹൂതികള്‍ ആക്രമിച്ചു: മേഖല കൂടുതൽ പ്രക്ഷുബ്ധമാകുന്നു

യുദ്ധവ്യാപനം തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന്​ അമേരിക്ക

Update: 2024-01-16 01:23 GMT
Advertising

ദുബൈ: ചെങ്കടലിൽ അമേരിക്കൻ​ കപ്പല്‍ വീണ്ടും ഹൂതികള്‍ ആക്രമിച്ചതോടെ മേഖല കൂടുതല്‍ പ്രക്ഷുബ്ധമാകുന്നു. കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് ഹൂതികള്‍ക്ക് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കി. ഗസയില്‍ രണ്ട് ബന്ദികള്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 134 പേര്‍ കൂടി ഗസയില്‍ കൊല്ലപ്പെട്ടു.

അമേരിക്കയിലെ ക​ണേ​റ്റി​ക്ക​ട്ട് ആ​സ്ഥാ​ന​മാ​യ ക​മ്പ​നി​ക്ക് ചുവടെയുള്ള ഈ​ഗി​ൾ ജ​ബ്രാ​ൾ​ട്ട​ർ എ​ന്ന ക​പ്പ​ലി​നു​ നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഗ​സ്സ അ​തി​ക്ര​മ​ത്തി​ൽ ഇ​സ്രാ​യേ​ലി​ന് പി​ന്തു​ണ​യേ​കി ചെ​ങ്ക​ട​ലി​ൽ റോ​ന്തു​ചു​റ്റു​ന്ന പ​ട​ക്ക​പ്പ​ൽ യു.​എ​സ്.​എ​സ് ല​ബൂ​ണി​നു​നേ​രെയും ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഹൂ​തി​ക​ൾ മി​സൈ​ൽ തൊ​ടു​ത്തി​രു​ന്നു.

എ​ന്നാ​ൽ, അ​മേ​രി​ക്ക​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ മി​സൈ​ൽ ത​ക​ർ​ത്ത​താ​യി യു.​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് അ​റി​യി​ച്ചു. ഇസ്രായേൽ ഉടമസ്​ഥതയിലുള്ളതും ഇസ്രായേൽ ലക്ഷ്യമിട്ട്​ നീങ്ങുന്നതുമായ കപ്പലുകൾക്ക്​ നേരെ ഇനിയും ആക്രമണം ഉറപ്പാണെന്ന ഹൂതികൾ താക്കീത്​ ചെയ്​തു. അ​മേ​രി​ക്ക​യു​ടെ​യും ബ്രി​ട്ട​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ ഹൂ​തി സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

യുദ്ധവ്യാപനം തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന്​ വ്യക്​തമാക്കിയ അമേരിക്ക, കപ്പലുക​ളുടെ സുരക്ഷ ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്​ഞാബദ്ധമാണെന്നും അറിയിച്ചു. ഗസ്സയിൽ നിന്ന്​ ഇസ്രായേൽ സേനയുടെ 36-ാം ഡിവിഷൻ പിൻവാങ്ങും. ഒരു വിഭാഗം സൈനികരെ വെസ്​റ്റ്​ ബാങ്കിൽ സുരക്ഷക്കായി വിന്യസിക്കുമെന്നും സൈന്യം വ്യക്തമാക്കി.

അതെ സമയം  ഇ​സ്രാ​യേ​ലിനെ ഞെ​ട്ടി​ച്ച് തെ​ൽ​അ​വീ​വി​ൽ ഇന്നലെ ജ​ന​ക്കൂ​ട്ട​ത്തി​നു​നേ​രെ ആ​ക്ര​മ​ണം നടന്നു. വ​ട​ക്ക​ൻ തെ​ൽ​അ​വീ​വി​ലെ റ​അ​നാ​ന​യി​ൽ ത​ട്ടി​യെ​ടു​ത്ത കാ​റു​ക​ളുമായി ര​ണ്ടു​പേ​ർ ആ​ളു​ക​ൾ​ക്കി​ട​യി​ലേ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റി. ഒ​രു സ്ത്രീ ​മ​രി​ക്കു​ക​യും 12 പേ​ർ​ക്ക്പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. നാ​ലു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

അ​ന​ധി​കൃ​ത​മാ​യി ഇ​​സ്രാ​യേ​ലി​ൽക​ട​ന്ന വെ​സ്റ്റ്ബാ​ങ്ക് ഹെ​ബ്രോ​ൺ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രാ​ണ് സം​ഭ​വ​ത്തി​നു​ പി​ന്നി​ലെ​ന്നും ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു. അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടും ഇ​വ​ർ എ​ങ്ങ​നെ ഇ​സ്രാ​യേ​ൽ ന​ഗ​ര​ത്തി​ൽ ക​ട​ന്നു​വെ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

2024ലെ ഭേദഗതി വരുത്തിയ ബജറ്റ്​ ഇസ്രായേൽ മന്ത്രിസഭ പാസാക്കി. ഗസ്സ യുദ്ധവുമായി ബന്​ധപ്പെട്ട്​ 15 ബില്യൻ ഡോളർ അധികചെലവ്​ കൂടി വകയിരുത്തുന്നതാണ്​ ബജറ്റ്​. പിന്നിട്ട 24 മണിക്കൂറിനിടെ 132 പേർ കൂടി മരിച്ചതോടെ ഗസ്സയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 24,100 ആയി. പരിക്കേറ്റവർ 60,834 പേർ. തുർക്കിയിൽ അറസ്​റ്റിലായ ഇസ്രായേൽ ഫുട്​ബാൾ താരം സഗിവ്​ ഗെഹസ്​കലിനെ കോടതി വിട്ടയച്ചു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News