അഫ്ഗാനിലെ കൂട്ടമരണം ഒഴിവാക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഇടപെടണം; യു.എന്‍

കടുത്ത സാമ്പത്തിക തകര്‍ച്ച ദശലക്ഷക്കണക്കിന് ആളുകള്‍ പട്ടിണിമൂലം മരിക്കുന്നതിന് കാരണമാകും

Update: 2021-09-10 13:12 GMT
Editor : abs | By : Web Desk
Advertising

സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്നുള്ള അഫ്ഗാനിലെ കൂട്ടമരണം ഒഴിവാക്കാന്‍ അന്താരാഷ്ട്ര സമൂഹം താലിബാനുമായി ചര്‍ച്ച നടത്തണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. ദശലക്ഷക്കണക്കിന് ആളുകള്‍ പട്ടിണി മൂലം മരിക്കുന്നത് ഒഴിവാക്കണം. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന ഭീകരവാദത്തിന്റെ കേന്ദ്രമായി അഫ്ഗാന്‍ മാറരുതെന്നാണ് യു.എന്‍ ആഗ്രഹിക്കുന്നത്  അഫ്ഗാനികളെ പ്രധിനിധീകരിക്കുന്ന ഗവണ്‍മെന്റാണ് ഉണ്ടാവേണ്ടത്. നിലവിലെ സര്‍ക്കാരില്‍ നിരാശയുണ്ട്. മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ താലിബാന്‍ സഹകരിക്കണമെന്നും ഗുട്ടറസ് പറഞ്ഞു. അഫ്ഗാനിലേക്ക് പണം അയക്കുന്നത് തുടരണമെന്ന് ലോകരാഷ്ട്രങ്ങളോട് യു.എന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, രാജ്യം വിട്ടുപോയ ഉദ്യോഗസ്ഥര്‍ മടങ്ങി വരണമെന്നും അവര്‍ക്ക് പൂര്‍ണ സംരക്ഷണം ഉറപ്പാക്കുമെന്നും ഇടക്കാല പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസന്‍ അഖുന്ദ് പറഞ്ഞു. യുദ്ധം തകര്‍ത്ത രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാകണമെന്നും അഖുന്ദ് അഭ്യര്‍ത്ഥിച്ചു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News