യുഎസ് തെരഞ്ഞെടുപ്പ്; ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിനെ പിന്തുണച്ച് വനിതാ മാർച്ച്

ഫ്രീഡം പ്ലാസയിൽ നിന്ന് വൈറ്റ് ഹൗസിലേക്ക് നടന്ന മാര്‍ച്ചില്‍ നൂറുകണക്കിന് വനിതകള്‍ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കമല ഹാരിസിന് പിന്തുണയുമായി വനതികള്‍ തെരുവിലിറങ്ങി.

Update: 2024-11-03 06:23 GMT
Editor : rishad | By : Web Desk
Advertising

വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിന് പിന്തുണയുമായി വനിതകളുടെ മാര്‍ച്ച്. ഫ്രീഡം പ്ലാസയിൽ നിന്ന് വൈറ്റ് ഹൗസിലേക്ക് നടന്ന മാര്‍ച്ചില്‍ നൂറുകണക്കിന് വനിതകള്‍ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കമല ഹാരിസിന് പിന്തുണയുമായി വനതികള്‍ തെരുവിലിറങ്ങി.

സ്ത്രീകളുടെ അവകാശങ്ങൾ, മനുഷ്യാവകാശങ്ങൾ, ജനാധിപത്യം എന്നിവയോടുള്ള പ്രതിബദ്ധത ചൂണ്ടിക്കാട്ടിയാണ് ഹാരിസിനെ പിന്തുണയ്‌ക്കുന്നതെന്ന് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി.  70 വയസ് പിന്നിട്ടവര്‍ മുതല്‍ വിദ്യാര്‍ഥിനികള്‍ വരെ പ്ലക്കാര്‍ഡുകളുമേന്തി അണിനിരന്നു.

'ഞങ്ങൾ ട്രംപിന്‍റെ ഭരണം ആഗ്രഹിക്കുന്നില്ല. കമലയ്ക്കാണ് വോട്ട് ചെയ്യുക. കാരണം സ്ത്രീകൾ നന്നായി പ്രവർത്തിക്കുമ്പോൾ അതിന്റെ ഗുണം രാജ്യത്തിനുണ്ടാകും. അതിനെ പിന്തുണക്കാന്‍ കമലയെപ്പോലൊരു നേതാവ് ആവശ്യമാണ്'- മാര്‍ച്ചില്‍ പങ്കെടുത്തൊരു യുവതി വ്യക്തമാക്കി.

മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനുള്ള വോട്ട് ഫാസിസത്തിനുള്ള വോട്ടാണെന്നാണ് താൻ ഉറച്ചു വിശ്വസിക്കുന്നത് എന്നാണ് മറ്റൊരു യുവതി വ്യക്തമാക്കിയത്. 'രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നാണ് ആഗ്രഹിക്കുന്നത്. വൈറ്റ് ഹൗസിൽ ഒരു ഫാസിസ്‌റ്റ് സ്വേച്ഛാധിപതിയെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ലെന്നും' അവർ വ്യക്തമാക്കി.

നവംബർ 5 നാണ് അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപും തമ്മിലാണ് മത്സരം. അതേസമയം ഹാരിസിന് യുഎസിലെ ആദ്യത്തെ വനിതാ പ്രസിഡൻ്റാകാൻ കഴിയുമെന്ന് കാർനെഗീ എൻഡോവ്‌മെൻ്റ് നടത്തിയ സർവേ ഫലം പറയുന്നു. 

പുതിയ എബിസി ന്യൂസ്/ഇപ്സോസ് സർവേയിൽ കമല അൽപം മുന്നിട്ട് നിൽക്കുകയാണ്. ദേശീയ വോട്ടർമാരുടെ ഇടയിൽ, കമല ഹാരിസ്, ഡോണൾഡ് ട്രംപിനേക്കാൾ അല്പം മുന്നിലാണ്. മധ്യവർഗത്തിന്റെ പ്രശ്‌നങ്ങൾ, ഗർഭച്ഛിദ്രം, ആരോഗ്യ സംരക്ഷണം, അമേരിക്കൻ ജനാധിപത്യം സംരക്ഷിക്കൽ തുടങ്ങിയ വിഷയങ്ങളിൽ കമല കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News