വാഗ്നര്‍ സേനാ തലവന്‍ യെവ്ഗനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടു

കൂടെയുണ്ടായിരുന്ന ഒമ്പത് പേരും കൊല്ലപ്പെട്ടു.

Update: 2023-08-23 18:11 GMT
Editor : anjala | By : Web Desk

വാഗ്നര്‍ സേനാ തലവന്‍ യെവ്ഗനി പ്രിഗോഷിന്‍ 

Advertising

മോസ്കോ: റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ സംഘത്തിന്റെ തലവൻ യെവ്ഗനി പ്രിഗോഷിൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. റഷ്യയിലുണ്ടായ വിമാനാപകടത്തിലാണ് പ്രഗോഷിൻ കൊല്ലപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടെയുണ്ടായിരുന്ന ഒമ്പത് പേരും കൊല്ലപ്പെട്ടു. വാ​ഗ്നർ സേനയുമായി ബന്ധപ്പെട്ട ഒരു ടെലി​ഗ്രാം ​ഗ്രൂപ്പിൽ പ്രിഗോഷിന്‍ സഞ്ചരിച്ച പ്രെെവറ്റ് ജെറ്റ് വെടിവെച്ചു തകർത്തു എന്ന പ്രചാരണം എത്തിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രിഗോഷിന്‍റെ മരണം റിപ്പോർട്ട് ചെയ്തത്. റഷ്യയുടെ ഔദ്യോ​ഗിക സംവിധാനങ്ങൾ തന്നെ ഇത്തരത്തിൽ വിമാനാപകടം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ വിമാനത്തിൽ സഞ്ചരിച്ച പത്തുപേരുടെ പട്ടികയും പുറത്തു വിട്ടിരുന്നു. ഈ പട്ടികയിൽ പ്രിഗോഷിന്‍റെ പേരും കാണിക്കുന്നുണ്ട്.

Full View

റഷ്യയിലെ തെക്കുപടിഞ്ഞാറൻ നഗരമായ റൊസ്‌തോവ് ഒൻ ഡോണിന്റെ നിയന്ത്രണം ഏറ്റെടുത്ത വാഗ്നർപട മോസ്‌കോയിലേക്ക് ഇരച്ചുകയറുമെന്ന് ഭീഷണി മുഴക്കി. 1999 ന് ശേഷം റഷ്യ കാണുന്ന ആദ്യ അട്ടിമറിയായിരുന്നു അന്ന്  വാഗ്നർ കൂലിപ്പട നടത്തിയത്. ബെലാറൂസ് പ്രസിഡന്റിന്റെ മധ്യസ്ഥയിൽ നടന്ന ചർച്ചയിൽ റഷ്യയിൽ വിമത നീക്കം വാഗ്‌നർ സംഘം നിർത്തിവെച്ചിരുന്നു. മോസ്‌കോ ലക്ഷ്യമാക്കിയുള്ള നീക്കത്തിൽ നിന്ന് പിൻമാറുന്നുവെന്ന് വാഗ്‌നർ സംഘത്തലവൻ യെവ്ഗിനി പ്രിഗോഷിൻ തന്നെ അറിയിക്കുകയായിരുന്നു. 

യുക്രൈൻ യുദ്ധത്തിൽ റഷ്യയുടെ അവിഭാജ്യ ഘടകമായിരുന്നു പ്രിഗോഷിനും വാഗ്നർ കൂലിപ്പടയും. പതിറ്റാണ്ടുകളായി പുടിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് വാഗ്നറിന്റെ മേധാവി യെവ്ഗിനി പ്രിഗോഷിൻ. ഈ പ്രിഗോഷിന്‍ തന്നെ റഷ്യന്‍ സേനയ്‌ക്കെതിരെ പടനീക്കം നടത്തിയിരുന്നു. പുടിന്‍സ് ഷെഫ് അഥവാ പുട്ടിന്റെ വിശ്വസ്തൻ എന്നറിയപ്പെടുന്ന റഷ്യന്‍ വ്യവസായി യെവ്ഗിനി പ്രിഗോഷിൻ നേതൃത്വം നൽകുന്ന സ്വകാര്യ സൈനിക സൈനിക സംഘമാണ് വാഗ്നർ ഗ്രൂപ്പ്. ഇവരാണു കിഴക്കൻ യുക്രെയ്നിൽ റഷ്യയ്ക്കായി യുദ്ധം ചെയ്തിരുന്നത്. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News