''സാധാരണക്കാരായ പൗരൻമാരെ കൊല്ലുന്നതിനെതിരെ ശബ്ദമുയർത്തൂ''; ജൂതൻമാർ നിശബ്ദത വെടിയണമെന്ന് സെലൻസ്‌കി

1941ൽ കൊല്ലപ്പെട്ട ജൂതൻമാരുടെ ഓർമക്കായി യുക്രൈനിൽ സ്ഥാപിച്ച സ്മാരകത്തിന് സമീപം റഷ്യ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സെലൻസ്‌കിയുടെ പ്രസ്താവന.

Update: 2022-03-02 14:02 GMT
Advertising

റഷ്യൻ ആക്രമണത്തിനെതിരെ ജൂതസമൂഹം നിശബ്ദത വെടിയണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. 1941ൽ കൊല്ലപ്പെട്ട ജൂതൻമാരുടെ ഓർമക്കായി യുക്രൈനിൽ സ്ഥാപിച്ച സ്മാരകത്തിന് സമീപം റഷ്യ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സെലൻസ്‌കിയുടെ പ്രസ്താവന.

''ലോകത്തെ എല്ലാ ജൂതരോടുമായി ഞാൻ പറയുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കാണുന്നില്ലേ. നിശബ്ദതയിലാണ് നാസിസം വളർന്നത്. അതുകൊണ്ട് സാധാരണക്കാരായ പൗരൻമാരെ കൊല്ലുന്നതിനെതിരെ ശബ്ദമുയർത്തൂ''-സെലൻസ്‌കി പറഞ്ഞു.

യുക്രൈനിൽ റഷ്യ ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് സെലൻസ്‌കിയുടെ പ്രസ്താവന. റഷ്യ ഖേർസൻ നഗരം പിടിച്ചുവെന്ന് ഇന്ന് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജൂതൻമാരുടെ ഓർമക്കായുള്ള സ്മാരകത്തിനടുത്ത് റഷ്യ മിസൈൽ ആക്രമണം നടത്തിയത്. ഇതിന് പിന്നാലെയാണ് സെലൻസ്‌കിയുടെ പ്രസ്താവന.

അതിനിടെ ഖാർകീവിൽ പ്രാദേശിക സമയം ആറ് മണിക്ക് മുമ്പ് ഒഴിഞ്ഞുപോവാൻ ഇന്ത്യൻ പൗരൻമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. റഷ്യ കനത്ത ഷെല്ലാക്രമണത്തിന് ഒരുങ്ങുന്നതായുള്ള സൂചനയെ തുടർന്നാണ് ഇന്ത്യക്കാരോട് ഒഴിഞ്ഞുപോവാൻ നിർദേശിച്ചിരിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News