ആലത്തൂര് പിടിച്ചെടുക്കമെന്ന് എല്‍.ഡിഎഫ്, രമ്യ ഹരിദാസിന് അട്ടിമറി വിജയമെന്ന് യു.ഡി.എഫ്

മൂന്ന് മന്ത്രിമാരുള്ള ഇടതുകോട്ടയില്‍ യു.ഡി.എഫ് വിജയിച്ചാല്‍‌ അത് സി.പി.എമ്മിനും, എല്‍.ഡി.എഫിനും രാഷ്ട്രീയമായി തിരിച്ചടിയാകും.

Update: 2019-04-29 02:27 GMT
Advertising

കടുത്ത മത്സരം നടന്ന ആലത്തൂര്‍ മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്ന് എല്‍.ഡി.എഫ്. വടക്കാഞ്ചേരി മണ്ഡലത്തിലൊഴികെ പി.കെ ബിജുവിന് ലീഡ് ഉണ്ടാകുമെന്നാണ് സി.പി.എം സെക്രട്ടേറിയറ്റിന്റെയും വിലയിരുത്തല്‍. എന്നാല്‍ രമ്യ ഹരിദാസ് അട്ടിമറി വിജയം നേടുമെന്നാണ് യു.ഡി.എഫിന്‍റെ പ്രതീക്ഷ.

Full View

ആലത്തൂര്‍ ലോക്സഭ മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലെ ആറും എല്‍.ഡി.എഫിനൊപ്പമാണ് ഉള്ളത്. ഇതില്‍ തരൂര്‍ മണ്ഡലത്തിലെ എ.കെ ബാലനും, കുന്ദംകുളം മണ്ഡലത്തിലെ എ.സി മൊയ്തീനും, ചിറ്റൂര്‍ മണ്ഡലത്തിലെ കെ.കൃഷ്ണന്‍കുട്ടിയും മന്ത്രിമാരാണ്. മണ്ഡലത്തിനകത്തെ മൂന്ന് മന്ത്രിമാരടക്കം പ്രചാരണത്തിന് ഇറങ്ങിയത് ഗുണകരമാകുമെന്നാണ് എല്‍.ഡിഎഫിന്‍റെ കണക്ക് കൂട്ടല്‍. ശക്തമായ മത്സരംപോലും നടന്നിട്ടില്ലെന്നാണ് എല്‍.ഡി.എഫ് പറയുന്നത്.

രമ്യ വന്നതിന് ശേഷം ഉണ്ടായ ഓളം തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് യു.ഡി.എഫ് ഉറച്ച് വിശ്വസിക്കുന്നു. യുവാക്കളുടെയും സ്ത്രീകളുടെയും, ന്യൂനപക്ഷങ്ങളുടെയും വോട്ടിലൂടെ വിജയിച്ചുകയറുമെന്നാണ് യു.ഡി.എഫിന്‍റെ കണക്ക് കൂട്ടല്‍. പോളിങ് വര്‍ധിച്ചതും ഗുണകരമാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. മൂന്ന് മന്ത്രിമാരുള്ള ഇടതുകോട്ടയില്‍ യു.ഡി.എഫ് വിജയിച്ചാല്‍‌ അത് സി.പി.എമ്മിനും എല്‍.ഡി.എഫിനും രാഷ്ട്രീയമായി തിരിച്ചടിയാകും.

Tags:    

Similar News