ട്രയംഫ് ടൈഗർ സ്പോർട്ട് 660 ഇന്ത്യയിലെത്തി; വില 8.95 ലക്ഷം

അടുത്ത മാസം അവസാനം മുതൽ ഡെലിവറി ക്രമീകരിച്ചിരിക്കുന്ന വാഹനത്തിന് രണ്ട് വർഷത്തെ അൺലിമിറ്റഡ് മൈലേജ് വാറന്റി, 16,000 കി.മീ സർവീസ് ഇടവേള എന്നിവയാണ് ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യ അവകാശപ്പെടുന്നത്.

Update: 2022-03-29 16:40 GMT
Editor : abs | By : Web Desk
Advertising

2021 ഏപ്രിലിലാണ് ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിർമ്മാതാക്കളായ ട്രയംഫ് തങ്ങളുടെ ഏറ്റവും വിലക്കുറവുള്ള ബൈക്ക് ട്രൈഡന്റ് 660 ഇന്ത്യയിലവതരിപ്പിച്ചത്. ഒരു വർഷത്തിന് ശേഷം നിർമാതാക്കൾ ട്രൈഡന്റ് 660 അടിസ്ഥാനമാക്കിയ സ്പോർട്സ് ടൂറർ പതിപ്പ്, ടൈഗർ സ്പോർട്ട് 660 ഇന്ത്യയിൽ അവതരിപ്പിച്ചു. 8.95 ലക്ഷം രൂപയാണ് പ്രാരംഭ വില. ലൂസെർൺ ബ്ലൂ -സഫയർ ബ്ലാക്ക്, ഗ്രാഫൈറ്റ് വിത്ത് സഫയർ ബ്ലാക്ക്, കോറോസി റെഡ് - ഗ്രാഫൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. 

പുതിയ ട്രയംഫ് ടൈഗർ സ്‌പോർട്ട് 660 ഇന്ത്യൻ നിരയിലെ ഏറ്റവും ചെറുതും താങ്ങാനാവുന്നതുമായ ടൈഗർ ആണ്. ഇത് സാഹസിക ടൂറർ ട്രയംഫിന്റെ ട്രൈഡന്റ് 660 നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിനെ അടിസ്ഥാനമാക്കിയുള്ളതാണ്. വലിയ 17 ലിറ്റർ ഇന്ധന ടാങ്ക്, സിംഗിൾ പീസ് സീറ്റ്, സ്റ്റബി എക്‌സ്‌ഹോസ്റ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബൈക്കിന് കരുത്ത് പകരുന്നത് 660 സിസി, ലിക്വിഡ്-കൂൾഡ്, ഇൻലൈൻ-3 സിലിണ്ടർ എഞ്ചിനാണ്.10,250 ആർപിഎമ്മിൽ 80 എച്ച്പി പവറും 6,250 ആർപിഎമ്മിൽ 64 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്സ് ആണ് ട്രാൻസ്മിഷൻ.

അടുത്ത മാസം അവസാനം മുതൽ ഡെലിവറി ക്രമീകരിച്ചിരിക്കുന്ന വാഹനത്തിന് രണ്ട് വർഷത്തെ അൺലിമിറ്റഡ് മൈലേജ് വാറന്റി, 16,000 കി.മീ സർവീസ് ഇടവേള എന്നിവയാണ് ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യ അവകാശപ്പെടുന്നത്. കവാസാക്കി വെർസിസ് 650, സുസുക്കി വി-സ്‌ട്രോൺ 650 XT എന്നീ ബൈക്കുകളോടാണ്‌ ട്രയംഫിന്റെ പുത്തൻ ബൈക്ക് മത്സരിക്കുന്നത്. ഒക്ടോബറിലാണ് ടൈഗർ സ്‌പോർട്ട് 660 ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. പ്രീ ബുക്കിങ് 2021 ഡിസംബറിൽ ഇന്ത്യയിൽ ആരംഭിച്ചിരുന്നെങ്കിലും ലോഞ്ച് വൈകുകയായിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News